അത്യാഗ്രഹവും, ആർത്തിയും ഇവ രണ്ടുമാണ് നമ്മൾ മനുഷ്യരുടെ സകലപ്രശ്നങ്ങൾക്കും കാരണം" ." പകലും പാതിരാവും " ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി.





കുഞ്ചാക്കോ ബോബൻ , അജയ് വാസുദേവ് ചിത്രം " പകലും പാതിരാവും "  ചിത്രത്തിന്റെ ടീസർ സുരേഷ് ഗോപി , ടോവിനോ തോമസ് , ഉണ്ണി മുകുന്ദൻ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലുടെ റിലീസ് ചെയ്തു. 


അത്യാഗ്രഹവും, ആർത്തിയും  ഇവ രണ്ടുമാണ് നമ്മൾ മനുഷ്യരുടെ സകല പ്രശ്നങ്ങൾക്കും കാരണം".


https://youtu.be/U_cHSIUMFr0


മാർച്ച് മൂന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. നിഷാദ് കോയ രചന നിർവ്വഹിക്കുന്നു.  ഗുരു സോമസുന്ദരം, തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ  മനോജ് കെ. യു, സീത എന്നിവരാണ്  തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും . വി സി പ്രവീൺ , ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിൻറെ സഹ നിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ്.  


ക്രിസ്റ്റഫർ, ഓപ്പറേഷൻ ജാവ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് , നിരവധി തമിഴ് ചിത്രങ്ങൾ ഒരുക്കിയ സാം സി.എസ് ആണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം , ഗാനങ്ങൾ സ്റ്റീഫൻദേവസിചിട്ടപ്പെടുത്തിയിരിക്കുന്നു.വിതരണം: ശ്രീ ഗോകുലം മൂവീസ്. 



കഥ: ദയാൽ പത്മനാഭൻ,എഡിറ്റര്‍: റിയാസ് ബദര്‍,കല സംവിധാനം: ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്: ജയന്‍, ഡിസൈന്‍: കൊളിന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രകരി, ചീഫ് അസോസിയേറ്റ്:മനീഷ്ബാലകൃഷ്ണന്‍, കോസ്റ്റിയും : ഐഷ സഫീർ സേട്ട് ,സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി,പി.ആർ. ഓമാർ : ശബരി, വാഴൂർ ജോസ് .



സലിം പി. ചാക്കോ .

No comments:

Powered by Blogger.