സോഹൻ സീനുലാലിന്റെ പുതിയ ചിത്രം : ഡാൻസ് പാർട്ടി . വിഷ്ണു ഉണ്ണികൃഷ്ണൻ , ശ്രീനാഥ് ഭാസി , ഷൈൻ ടോം ചാക്കോ മുഖ്യവേഷങ്ങളിൽ .


ഓൾഗ പ്രൊഡക്ഷൻസിനുവേണ്ടി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ മലയാളത്തിന്റെ പ്രിയങ്കരരായ 25 സംവിധായകർ അവരുടെ സോഷ്യൽ മീഡിയായിലൂടെ പുറത്തിറക്കി.
" ഡാൻസ് പാർട്ടി " എന്നാണ് ചിത്രത്തിന്റെ പേര്. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം നൈസി റെജി നിർമ്മിക്കുന്നു. 
ഛായാഗ്രഹണം : ബിനു കൂര്യൻ , സംഗീതം : ബിജി ബാൽ , ഗാന രചന : സന്തോഷ് വർമ്മ, എഡിറ്റിംഗ് : വി. സാജൻ, പ്രൊഡക്ഷൻ കൺട്രോളർ : സുനിൽ ജോസ് , പ്രൊഡക്ഷൻ ഡിസൈനർ : മധു തമന്നം, കലാസംവിധാനം : അജി കുറ്റിയാനി, സഹ സംവിധാനം : പ്രകാശ്.കെ. മധു, മേക്കപ്പ്: റോണക്സ് സേവ്യർ , കോസ്റ്റ്യൂം: അരുൺ മനോഹർ, ശബ്ദലേഖനം : ഡാൻ, പ്രൊജക്ട് കോ- ഓർഡിനേറ്റർ ഷഫീക്ക് , പി.ആർ. ഒ: എ.എസ് ദിനേശ് , ഫിനാൻസ് കൺട്രോളർ : സുനിൽ പി.എസ്, സ്റ്റിൽ സ് : സിദാദ് കെ.എൻ, ഡിസൈൻ : കോളോണോലിയോഫിൽ എന്നിവരാണ് അണിയറ ശിൽപ്പികൾ. 


മലയാളത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം സംവിധായകർ ചേർന്ന് ഒരു സിനിമയുടെ ടൈറ്റിൽ അനൗൺസ് ചെയ്യുന്നത്.സലിം പി. ചാക്കോ.

No comments:

Powered by Blogger.