ലക്ഷ്യബോധത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് കെ.കെ നായർ നടപ്പാക്കിയത് : അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലിത്ത.





ലക്ഷ്യബോധത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് കെ.കെ.നായർ നടപ്പാക്കിയതെന്ന് ഓർത്തഡോക്സ് സഭതുമ്പമൺഭദ്രാസനമെത്രാപ്പോലിത്ത കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലിത്ത പറഞ്ഞു.  




കെ.കെ.നായർ പത്താമത് ചരമ വാർഷികത്തോടനുബന്ധിച്ച് വെട്ടിപ്രത്ത് കുളപ്പുരയ്ക്കൽ  ഭവനാങ്കണത്തിൽ നടന്ന സ്മൃതി സംഗമംഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.പുതിയ തലമുറയ്ക്ക് മാതൃകയാണ്അദ്ദേഹത്തിന്റെശൈലി.സ്ഥാനമാനങ്ങളിൽ താൽപര്യമില്ലാതെ നടത്തിയ പ്രവർത്തന ശൈലി ശ്രദ്ധേയമാണ്. മാതൃക ജീവിത ശൈലി ഒക്കെഎടുത്ത്പറയാം.വികസനകാര്യങ്ങളിൽ കക്ഷിരാഷ്ട്രിയ അതിപ്രസരം ഇല്ലാത്തത്ഒരുപാട്നേട്ടങ്ങളാണ്കൈവരിക്കാൻകഴിഞ്ഞത്.ഫൗണ്ടേഷൻ ചെയർമാൻപി.ഐ.മുഹമ്മദ്ഷെറീഫ്അനുസ്മരണസമ്മേളനത്തിൽഅദ്ധ്യക്ഷതവഹിച്ചു.



കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്തയ്ക്ക് കെ.കെ. നായർ ഫൗണ്ടേഷന്റെ ആദരവ് സെക്രട്ടറി സി.കൃഷ്ണകുമാർ നൽകി. 



ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ,നഗരസഭചെയർമാൻ അഡ്വ.ടി. സക്കീർഹുസൈൻ, പി. മോഹൻരാജ്,അഡ്വ.എ.സുരേഷ്കുമാർ,വി.കെ.പുരുഷോത്തമൻപിള്ള ,കെ. ജാസിംക്കുട്ടി,സെക്രട്ടറിസി.കൃഷ്ണകുമാർ ,സലിം പി. ചാക്കോ ,അഡ്വ. ദിനേശ്നായർ,അഡ്വ.ഷബീർഅഹമ്മദ്, പി.ആർ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.





കെ.കെ.നായർഫൗണ്ടേഷൻ്റെഅഭിമുഖ്യത്തിൽ  പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻപിലുള്ള പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.നഗരസഭ ചെയർമാൻഅഡ്വ.ടി.സക്കീർഹുസൈൻ, പി. മോഹൻരാജ് , അഡ്വ. ഹരിദാസ് ഇടത്തിട്ട , അഡ്വ.എ. സുരേഷ്കുമാർ , വി.കെ.പുരുഷോത്തമൻപിള്ള ,വി.പി മനോജ് കുമാർ , കെ. ജാസിംക്കുട്ടി, ജെറി അലക്സ് , ഷമീർ എസ് , അഡ്വ. റോഷൻനായർ , സി.കൃഷ്ണകുമാർ , അഡ്വ. ദിനേശ്നായർ , സലിം പി. ചാക്കോ ,അഡ്വ. ഷബീർ അഹമ്മദ്, റോസ് ലിൻ സന്തോഷ്, അബ്ദുൾ കലാം ആസാദ്, പി.ആർ. രാജൻ, കെ .ആർ അരവിന്ദാക്ഷൻനായർ , എം.എച്ച് ഷാജി, പി.സക്കീർ ശാന്തി , പ്രകാശ് ,അജിത് പി.ആർ, അനിൽ അയത്തിൽ തുടങ്ങിയവർ അനുസ്മരണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. മുഹമ്മദ് ഷെറീഫ് അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.





No comments:

Powered by Blogger.