ധനുഷിന്റെ " വാത്തി " ഫെബ്രൂവരി 17ന് തിയേറ്ററുകളിലേക്ക്.
ധനുഷ്, സംയുക്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'വാത്തി' ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും. .തനിക്കെല്ല ഭരണി, സമുദ്രക്കനി, നരേൻ, ഇളവരസ്, തെലുങ്ക് താരം പി.സായ്കുമാർ, ആടുകളം നരൻ, രാജേന്ദ്രൻ , തോട്ടപള്ളി മധു, പത്മിനി സായി, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.ജി.വി. പ്രകാശ് കുമാർ സംഗീതവും, ധനുഷ് , യുഗാഭാരതി എന്നിവർ ഗാനരചനയും, ജെ. യുവരാജ് ഛായാഗ്രഹണവും, നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ശ്വേത മോഹൻ ,ആൻറണി ദാസൻ, അനുരാഗ് കുൽകരണി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.


ഐൻസ്റ്റീൻ മീഡിയയുമായി ചേർന്ന് സ്കന്ദ സിനിമാസാണ് 'വാത്തി' കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. സിതാര എന്റർടെയിൻമെന്റ്സ്, ഫോർച്യുൺ ഫോർ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.