അനുഗ്രഹവസന്തം ആശംസിച്ചുകൊണ്ട് " സിത്താര " .

അനുഗ്രഹവസന്തം ആശംസിച്ചുകൊണ്ട് 'സിത്താര'.


ഞാന്‍ ജീവിതത്തില്‍ പ്രണയിച്ചിട്ടുള്ള ഒരാളാണ് പ്രണയിച്ച് വിവാഹം കഴിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് എനിക്കഭിപ്രായമുണ്ട്. പ്രണയിക്കുന്നവര്‍ക്കുവേണ്ടി ഇങ്ങനെയൊരു ദിവസം. ഫെബ്രുവരി 14... മാറ്റിവച്ചിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.


ആക്ടറും നടിയുമായ സിത്താര പറഞ്ഞ അഭിപ്രായങ്ങളാണ് മേല്‍ വിവരിച്ചത്.ഇപ്പോള്‍ പ്രണയം മനസ്സിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നും അത് വിശദീകരിച്ചു പറയാമെന്നും സിത്താര പറഞ്ഞു.
'അതായത് അഞ്ചുവര്‍ഷമായി ഞാന്‍ ഒരാളെ പ്രണയിക്കുന്നുണ്ട്. അഞ്ചുവര്‍ഷം മുമ്പ് ഇതുപോലൊരു വാലന്റിയന്‍ഡ് ഡേയ്ക്ക് ഞാന്‍ ആങ്കര്‍ ചെയ്യുന്ന ഒരു ഇവന്റിന് ഞാന്‍ ഇന്‍വൈറ്റ് ചെയ്ത ഒരു വ്യക്തിയെയാണ് ഞാന്‍ പ്രണയിച്ചുകൊണ്ടിരിക്കുന്നത്.'


ആങ്കറിംഗ് രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സിത്താര ഇപ്പോള്‍ ചലച്ചിത്രമേഖലയിലാണ് സജീവമായിരിക്കുന്നത്. ആദ്യമലയാളം സിനിമ 'ഹാപ്പി സര്‍ദാര്‍' ആണ്. ആ സിനിമയിലെ അഭിനയത്തിനുശേഷം ബോംബെയിലേയ്ക്ക് ഒന്നുപോയി. അവിടെ സ്റ്റാര്‍ മൂവീസില്‍ കുറച്ചുനാള്‍ ആങ്കറിംഗ് രംഗത്ത്തുടര്‍ന്നു.മനസ്സില്‍സിനിമയുണ്ടായിരുന്നതുകൊണ്ട് 'ഡസ്റ്റര്‍' എന്നൊരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ഓഫര്‍ വന്നപ്പോള്‍ അതുചെയ്തു. പിന്ന 'കൂണ്‍' എന്ന മലയാളം സിനിമയില്‍ നായികയായി അഭിനയിച്ചു. അതൊരു സൈക്കോത്രില്ലര്‍ മൂവിയാണ്. ആ സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നു.പുതിയ ഒരു തമിഴ് സിനിമയില്‍ കൂടി അവസരം കിട്ടി. ഡബിള്‍ റോളാണ്. ഒരു വേഷം നെഗറ്റീവുംഒരുവേഷംപോസിറ്റീവുമായി വരുന്നു. അതാണിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സിത്താര പറഞ്ഞു. തൊടുപുഴ വാഴക്കുളം സ്വദേശിയാണ്. സിത്താര വാലന്റയിന്‍സ് ഡേ പ്രമാണിച്ച് എല്ലാവര്‍ക്കും അനുരാഗവസന്തം ആശംസിക്കാന്‍ സിത്താര മറന്നില്ല.

 


ഹാപ്പി വാലന്റയിന്‍സ് ഡേ...


സിത്താര .

No comments:

Powered by Blogger.