" Dear Vaappi" ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തും.




വാപ്പയും മകളും തമ്മിലുള്ള ആഴമേറിയ ബന്ധം പറയുന്ന മനോഹര കഥ പറയുവാൻ ലാൽ, തിങ്കളാഴ്ച്ച നിശ്ചയം ഫെയിം അനഘ നാരായണനും ഒന്നിക്കുന്ന ഡിയർ വാപ്പി ഫെബ്രുവരി പതിനേഴിന് തീയറ്ററുകളിൽ എത്തും.



ഒന്ന് ആഞ്ഞു പിടിച്ചാൽ, കൂടെ നിൽക്കാൻ ഒരാളുണ്ടെങ്കിൽ എല്ലാം ശരിയാകും!! ഡിയർ വാപ്പിയിലെ ടീസറിലെ ഈ ഡയലോഗും സീനുകളും പ്രതീക്ഷ നല്കുന്നുണ്ട്..


ഒറ്റപ്പെട്ടു പോകുന്നിടത് നമ്മളെ താങ്ങി നിർത്തുന്ന മനുഷ്യർ ഒരു പക്ഷെ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാന പെട്ടവരാണ്. ഇവിടെ തന്റെ സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിക്കുന്ന ഒരു അച്ഛന്റെയ്യും അയാളെ താങ്ങി നിർത്തുന്ന ഒരു മകളുടെയും കഥയാണ്.


ഇമോഷണലി നമ്മളെയൊക്കെ കണക്ട് ചെയ്യിക്കുന്ന പല കാര്യങ്ങളും ചിത്രത്തിലുണ്ടെന്ന് സൂചിപ്പിക്കുന്ന ടീസറും ട്രെയിലറും തന്നെയാണ് കൂടുതൽ പ്രതീക്ഷ നൽകുന്നത്.


ഫീൽ ഗുഡ് ചിത്രങ്ങളില്ലാതെ ദാരിദ്ര്യം അനുഭവിക്കുന്ന മലയാള സിനിമയിൽ ഡിയർ വാപ്പി മാറ്റം വരുത്തട്ടെ എന്ന് പ്രത്യാശിക്കാം!!


നിരഞ്ജ് മണിയൻപിള്ള രാജു ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാൻ തുളസീധരനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.മണിയൻ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിർമൽ പാലാഴി, സുനിൽ സുഖധ, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ബാലൻ പാറക്കൽ, മുഹമ്മദ്, ജയകൃഷ്ണൻ, രശ്മി ബോബൻ രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ മുത്തയ്യ മുരളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലിജോ പോളാണ് എഡിറ്റർ. പാണ്ടികുമാറാണ് ഛായാഗ്രഹണം. പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും എം.ആർ. രാജാകൃഷ്ണൻ ശബ്ദ മിശ്രണവും നിർവഹിച്ചിരിക്കുന്നു.കലാസംവിധാനം -അജയ് മങ്ങാട്, ചമയം -റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ -ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -രാധാകൃഷ്ണൻ ചേലേരി, പ്രൊഡക്ഷൻ മാനേജർ -നജീർ നാസിം, സ്റ്റിൽസ് -രാഹുൽ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -എൽസൺ എൽദോസ്, അസോസിയേറ്റ് ഡയറക്ടർ -സക്കീർ ഹുസൈൻ, മനീഷ് കെ. തോപ്പിൽ, ഡുഡു ദേവസ്സി, അസിസ്റ്റന്റ് ഡയറക്ടേഴ്സ് -അമീർ അഷ്റഫ്, സുഖിൽ സാൻ, ശിവ രുദ്രന, ഡിജിറ്റൽ മാർക്കറ്റിംഗ് -അനൂപ് സുന്ദരൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ. 



No comments:

Powered by Blogger.