ബാക്ക് ബെഞ്ചേഴ്സ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തു.


 


ബാക്ക് ബെഞ്ചേഴ്സ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തു. 


ശിവന്യാ ക്രിയേഷൻസിനു വേണ്ടി സുജിത്ത് മേനോൻ അരിപ്ര രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ബാക്ക് ബെഞ്ചേഴ്സ്. ഡിയോപികൈകാര്യംചെയ്തിരിക്കുന്നത് അമീൻ മേലാറ്റൂർ, അരുൺ. പി എന്നിവർ ചേർന്നാണ്. ഗാനരചന, സംഗീതം, എഡിറ്റിംഗ് എന്നിവ നിർവഹിച്ചിരിക്കുന്നത് സുജിത് മേനോൻ  ആണ്.


ക്യാമ്പസിന്റെപ്രണയവുംനൈരാശ്യവും  ബന്ധങ്ങളുടെ ആർദ്രതയും വ്യക്തമാക്കുന്ന സിനിമയാണ് ബാക്ക് ബൻച്ചേഴ്സ്. റോയ എന്ന പെൺകുട്ടിയുടെ ക്യാമ്പസിലേക്കുള്ള വരവും അവളടങ്ങുന്ന അഞ്ചു സുഹൃത്തുക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. നിർധനനായ  സഹപാഠി ബാലുവിനെ പലപ്പോഴും സഹായിക്കുന്ന റോയ. പരസ്പരം പ്രണയബദ്ധരായ ഇവരുടെ ഇടയിലേക്ക് വിനയ് എന്ന വിദ്യാർത്ഥി കടന്നുവരുന്നു. ബാലുവിനെ ഒരു നിർണായക  ഘട്ടത്തിൽ  വിനയ് സഹായിക്കുന്നു.. പിന്നീട് ഈ മൂവരുടെ ഇടയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പ്രതിപാദിക്കുന്നത്. പല ക്യാമ്പസുകളിലും ബാക്ക്  ബെഞ്ചേഴ്സ് എന്ന്  അറിയപ്പെടുന്നവർ ആയിരിക്കും ചില നല്ല കാര്യങ്ങൾ ചെയ്യുന്നത്. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പുതുമുഖങ്ങൾ പ്രധാന കഥാപാത്രം ആവുന്ന ചിത്രത്തിൽ ജിഷ്ണു,നേഹ,

അരുൺ,നിമ്മി,ജെക്കോ,സിജി,മിഥുൻ,മേഘ ,വിഷ്ണു,സതീഷ് ചളിപ്പാടം,നിഷ ,ചിത്രാ നായർ,കൃഷ്ണൻ അരീക്കോട്  തുടങ്ങി യവർ അഭിനയിക്കുന്നു. പി ആർ ഒ. എം കെ ഷെജിൻ.





No comments:

Powered by Blogger.