തിയേറ്ററുകളിൽ താരപ്പൊങ്കൽ! വാരിസ്, തുനിവ് ചിത്രങ്ങൾക്കൊപ്പം 'ചാവേർ' ഒഫീഷ്യൽ ടീസറും .


 

തിയേറ്ററുകളിൽ താരപ്പൊങ്കൽ! വാരിസ്, തുനിവ് ചിത്രങ്ങൾക്കൊപ്പം 'ചാവേർ' ഒഫീഷ്യൽ ടീസറും .



ജനുവരി 11ന് താരപ്പൊങ്കലിനാണ് തിയേറ്ററുകളിൽ പ്രേക്ഷകർ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. വിജയ് നായകനായി എത്തുന്നവാരിസിന്‍റേയും അജിത്ത് നായകനായി എത്തുന്ന തുനിവിന്‍റേയും റിലീസുകള്‍ ഈ ദിനത്തിലാണ്. ഈ സൂപ്പർ താര ചിത്രങ്ങളോടൊപ്പം മലയാളികൾക്ക് സന്തോഷിക്കാനുള്ള ഒന്നു കൂടി ഇതോടൊപ്പമുണ്ട്.ടിനുപാപ്പച്ചനോടൊപ്പം ചാക്കോച്ചനും പെപ്പേയും അർജ്ജുൻ അശോകനും ഒന്നിക്കുന്ന 'ചാവേർ' സിനിമയുടെ ഒഫീഷ്യൽ ടീസറും ഈ സിനിമകളോടൊപ്പം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. 


സൂപ്പർഹിറ്റ്‌ചിത്രം'അജഗജാന്തര'ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'ചാവേറി'ന്‍റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. ഒരു ജീപ്പ് ഒരാളെ പിൻതുടരുന്നതും ജീപ്പിന് പിന്നിലായി കത്തിയുമായി കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രവും ഒരു തെയ്യക്കോലവും വരുന്നതുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ടിനുവിന്‍റെ മുൻ ചിത്രങ്ങളേക്കാൾ വ്യത്യസ്തമായ, ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്നസൂചനയാണ്പോസ്റ്ററിലുണ്ടായിരുന്നത്.അതിനാൽതന്നെടീസറിനായി പ്രേക്ഷകർ കാത്തിരിപ്പിലാണ്. 


നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യൻ. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം:ജസ്റ്റിൻവർഗീസ്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ,  പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ,  പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയ്ൻസ്, ഡിസൈൻസ്‌: മക്ഗുഫിൻ, മാർക്കറ്റിംഗ്: സ്നേക് പ്ലാന്‍റ്.



No comments:

Powered by Blogger.