സിനിമ പ്രേക്ഷക കൂട്ടായ്മ പ്രസാദ് വെട്ടിപ്രത്തെ ആദരിച്ചു.പത്തനംതിട്ട നഗരത്തിൽ ഉണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ഏഷ്യാനെറ്റ് ക്യാമറമാൻ പ്രസാദ്    വെട്ടിപ്രത്തിനെ സിനിമ പ്രേക്ഷക കൂട്ടായ്മ ആദരിച്ചു. 
സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല രക്ഷാധികാരി ഏ. ഗോകുലേന്ദ്രൻ മൊമന്റോ പ്രസാദ് വെട്ടിപ്രത്തിന് നൽകി. ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ പി. സക്കീർ ശാന്തി, ജില്ല വൈസ് ചെയർമാൻ ആഫ്സൽ എസ്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

No comments:

Powered by Blogger.