ദിലീപിന്റെ 148 - മത്തെ ചിത്രം ഒരുങ്ങുന്നു. നിർമ്മാണം തെന്നിന്ത്യയിലെ രണ്ട് വമ്പൻ ബാനറുകൾ .


ദിലീപിന്റെ  148 - മത്തെ ചിത്രം ഒരുങ്ങുന്നു. നിർമ്മാണം തെന്നിന്ത്യയിലെ  രണ്ട് വമ്പൻ ബാനറുകൾ .

ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. തെന്നിന്ത്യയിലെ  വമ്പൻ ബാനർ ആയ സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും  ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. "ഉടൽ "എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ സംവിധാനമികവിൽ പ്രശംസ നേടിയ രതീഷ് രഘുനന്ദൻ ആണ് ഈ ദിലീപ് ചിത്രം  കഥയെഴുതി സംവിധാനം ചെയ്യുന്നത്.


ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി 96 ഓളം സിനിമകൾ നിർമ്മിച്ചിട്ടുള്ള സൂപ്പർ ഗുഡ് ഫിലിംസിന്റെ 97 മത്തെ ചിത്രമാണിത്. ഒട്ടനവധി അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിന് എത്തിക്കുകയും നിരവധി മലയാള ചിത്രങ്ങൾ നിർമിക്കുകയും ചെയ്തിട്ടുള്ള ഇഫാർ മീഡിയയുടെ  പതിനെട്ടാമത്തെ ചിത്രമായിരിക്കും ഈ ദിലീപ് ചിത്രം.


ചിരഞ്ജീവിയും സൽമാൻ ഖാനും ഒരുമിച്ച് അഭിനയിച്ച   ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദർ ആണ് സൂപ്പർ ഗുഡ് ഫിലിംസ് അടുത്തിടെ നിർമ്മിച്ച ചിത്രം. സുരേഷ് ഗോപി - ജോഷി കൂട്ടുകെട്ടിൽ 2022 ലെ വമ്പൻ ഹിറ്റായി മാറിയ "പാപ്പൻ "എന്ന ചിത്രത്തിനു ശേഷം  ഇഫാർ മീഡിയ ഒരുക്കുന്ന ചിത്രമായിക്കും ദിലീപിന്റെ 148  ആം  ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. 


ജനുവരി 27ന്  എറണാകുളത്ത് വെച്ച്  ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓൺ കർമ്മവും  നടക്കും. തുടർന്ന് 28 മുതൽ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജെ നായർ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. തെന്നിന്ത്യയിൽ നിന്നും

ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിലെ കൂടുതൽ താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും  വിവരങ്ങൾ  ജനുവരി 27 ന് നടക്കുന്ന ലോഞ്ചിലൂടെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

പി ആർ ഒ:എ എസ് ദിനേശ്.

No comments:

Powered by Blogger.