വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ #Venky75 പ്രഖ്യാപനം ജനുവരി 25ന് .വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ   #Venky75 പ്രഖ്യാപനം ജനുവരി 25ന് .


എഫ് 3 യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം വിക്ടറി വെങ്കിടേഷ് നിഹാരിക എന്റർടെയ്ൻമെന്റിന്റെ വെങ്കട്ട് ബോയനപള്ളി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ "ഹിറ്റ് വേഴ്‌സ്" വിജയപരമ്പരകൾ തീർത്ത  സൈലേഷ് കൊളാനുമൊത്ത് കൈകോർക്കുന്നു.


വെങ്കിടേഷിന്റെ 75-ാമത്തെ  ചിത്രംത്തിന് താൽക്കാലികമായി #വെങ്കി75 എന്നാണ് പേര് നൽകിയിരിക്കുന്നത്. ശ്യാം സിംഹ റോയ്ക്ക് ശേഷം നിഹാരിക എന്റർടെയ്ൻമെന്റിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് ചിത്രം. വെങ്കിടേശന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കും വെങ്കി75.


 ഇതിനോടകം തന്നെ പുറത്തുവന്ന പ്രീക് പോസ്റ്റർ ആരാധകരെ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു. പൂർണ്ണമായും ഒരു ആക്ഷൻ സ്വഭാവമുള്ള ചിത്രം ആയിരിക്കും എന്നാണ് പ്രീ ലുക്ക് പോസ്റ്റർ നൽകുന്ന സൂചനകൾ.

ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി 25നാണ് പുറത്തിറങ്ങുന്നത്.നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ  സൈലേഷ് കൊളാനു തന്നെയാണ്  ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. 

 

അഭിനേതാക്കൾ: വെങ്കിടേഷ് ,രചന-സംവിധാനം: സൈലേഷ് കൊളാനുനിർമ്മാതാവ്: വെങ്കട്ട് ബോയനപള്ളി,ബാനർ: നിഹാരിക എന്റർടെയ്ൻമെന്റ്.പി.ആർ.ഒ: ശബരി


No comments:

Powered by Blogger.