രമേശ്​ നാരായണിന്‍റെ സംഗീതത്തിൽ ആദ്യമായി വിനീത്​ ശ്രീനിവാസൻ.

രമേശ്​ നാരായണിന്‍റെ സംഗീതത്തിൽ ആദ്യമായി വിനീത്​ ശ്രീനിവാസൻ പാടുന്നു​


പ്രമുഖ സംഗീത സംവിധായകനും ഹിന്ദുസ്ഥാനി സംഗീതഞ്​ജനുമായ പണ്ഡിറ്റ്​ രമേശ്​ നാരായണിന്‍റെ സംഗീത സംവിധാനത്തിൽ ആദ്യമായി വിനീത്​ ശ്രീനിവാസൻ പാടുന്നു. മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത്​ ഫ്രാൻസിസ്​ കൈതാരത്ത്​ നിർമ്മിക്കുന്ന ‘അനക്ക്​ എന്തിന്‍റെ കേടാ’ സിനിമയിലെ പ്രധാനഗാനമാണ്​ വിനീത്​ ആലപിക്കുന്നത്​. പാട്ടി​ന്‍റെ റിക്കാർഡിങ്​ എറണാകുളത്ത്​ ഫ്രെഡി സ്റ്റുഡിയോയിൽ നടന്നു. വിനോദ്​ വൈശാഖി രചിച്ച ‘നോക്കി നോക്കി നിൽക്കെ നെഞ്ചിലേക്ക്​ വന്നു’ എന്ന ഗാനത്തിനാണ്​ രമേശ്​ നാരായൻ ഈണമിട്ടത്​. കൂത്തുപറമ്പ്​ സ്വദേശികളായ പണ്ഡിറ്റ്​ രമേശ്​ നാരായണും വിനീത്​ ശ്രീനിവാസനും ഗുരുശിഷ്യൻമാരാണ്​ എന്ന പ്രത്യേകതയുമുണ്ട്​. ആദാമിന്‍റെ മകൻ അബുവിൽ വിനീതിനെ പാടിക്കാൻ ശ്രമം നടന്നിരുന്നതായും എന്നാൽ അവിചാരിതമായ കാരണങ്ങളാൽ അത്​ നടക്കാതെ പോയിരുന്നതായും രമേശ്​ നാരായൺ അടുത്തിടെ പറഞ്ഞിരുന്നു. രമേശ്​ നാരായണിന്‍റെ കീഴിൽ ഈ ചിത്രത്തിൽ പാടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മനോഹരവും ലളിതവുമായ ഗാനമാണ്​ തനിക്ക്​ ആലപിക്കാൻ കഴിഞ്ഞതെന്നും കേരളം അത്​ ഏറ്റുപാടുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും വിനീത്​ ശ്രീനിവാസൻ  പറഞ്ഞു.

റിക്കോഡിങ്​ വേളയിൽ പണ്ഡിറ്റ്​ രമേശ്​ നാരായണൻ, സംവിധായകൻ ഷമീർ ഭരതന്നൂർ, ഗായികയും നടിയുമായ മനീഷ, ലൈൻ പ്രൊഡൂസർമാരായ ​​ഫ്രെഡി ജോർജ്​, അൻവർ നിലമ്പൂർ, അസിസ്റ്റന്റ് ഡയറക്ടർമാരായ സഖറിയ, അജ്​മീർ, നടൻ സന്തോഷ്​ അങ്കമാലി, നടി സമന്ന, ചി​ത്രത്തിന്‍റെ ക്രയേറ്റീവ്​ സപ്പോർട്ടർ റഹീം ഭരതന്നൂർ തുടങ്ങിയവർ സംബന്​ധിച്ചു. 

അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ്​ കുറുപ്പ്​, അച്ചു സുഗന്​ധ്​, അനീഷ്​ ഭരതന്നൂർ, ​ജയാമേനോൻ,  പ്രകാശ്​ വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ്​ അങ്കമാലി, മേരി, മാസ്റ്റർ ആദിത്യദേവ്​, ഇല്യൂഷ്​, പ്രഗ്​നേഷ് കോഴിക്കോട്​, സുരേഷ്​, മുജീബ്​ റഹ്​മാൻ ആക്കോട്​, ബീന മുക്കം, ജിതേഷ്​ ദാമോദർ, മുനീർഖാൻ, ബാലാമണി, റഹ്​മാൻ ഇലങ്കമൺ, കെ.ടി രാജ്​ കോഴിക്കോട്​, അഖിൽ സർവാൻ, ഡോ.പി.വി ചെറിയാൻ, പ്രവീൺ നമ്പ്യാർ, ഫ്രെഡി ജോർജ്​ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നുണ്ട്​. പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അസോസിയേറ്റ് കാമറാമാൻമാർ- രാഗേഷ്​ രാമകൃഷ്​ണൻ, ശരത്​ വി ദേവ്​. കാമറ അസിസ്റ്റന്റ്- മനാസ്​,റൗഫ്​, ബിപിൻ,

സംഗീതം-പണ്ഡിറ്റ് രമേശ് നാരായൺ,നഫ്​ല സജീദ്​-യാസിർ അഅഷറഫ്,ഗാനരചന- വിനോദ് വൈശാഖി, എ.കെ. നിസാം,ഷമീർ ഭരതന്നൂർ,ചീഫ്  അസോസിയേറ്റ്  ഡയറക്ടർ-നവാസ് ആറ്റിങ്ങൽ, അസോസിയേറ്റ്  ഡയറക്ടർ-അഫ്നാസ്, അസിസ്റ്റന്റ്  ഡയറക്ടർ-എം. കുഞ്ഞാപ്പ,മുഹമ്മദ് സഖറിയ,അരുൺ കൊടുങ്ങല്ലൂർ,അനേഷ് ബദരിനാഥ്,അഖിൽ ഗോപു,നസീഫ് റഹ്‌മാൻ,അജ്​മീർ, ഫായിസ്​ എം.ഡി, എഡിറ്റർ-നൗഫൽ അബ്ദുല്ല. സ്​പോട്ട്​ എഡിറ്റർ- ഗോപികൃഷ്ണൻ. ആർട്ട്-രജീഷ് കെ സൂര്യ,മേയ്ക്കപ്പ്-ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം-റസാഖ്​ താനൂർ, കൊറിയോഗ്രഫി- അയ്യപ്പദാസ്,പ്രൊജക്ട്​ ഡിസൈനിങ്-കല്ലാർ അനിൽ,പ്രൊഡക്ഷൻ കൺട്രോളർ-സുനീഷ്  വൈക്കം, പ്രൊഡക്ഷൻ എഎക്സിക്യൂട്ടീവ്-ഷാ.   ലൊക്കേഷൻ മാനേജർ-കെ.വി. ജലീൽ,ലൈൻ പ്രൊഡ്യൂസർ-ഫ്രെഡ്ഡി ജോർജ്,അൻവർ നിലമ്പൂർ,ടൈറ്റിൽ, മമെസ്-സമീർ. പരസ്യകല-ജയൻ വിസ്മയ, സ്റ്റണ്ട്​-സലീം ബാബ,മനോജ്​ മഹാ​ദേവൻ,ക്രീയേറ്റീവ് സപ്പോർട്ട്-അസീം കോട്ടൂർ,റഹീം ഭരതന്നൂർ,ഇ.പി. ഷെഫീഖ്,ജിൻസ് സ്കറിയ,സജീദ്​ നിലമേൽ.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.