" അന്ത്രു ദ മാൻ " പ്രദർശനത്തിനൊരുങ്ങി.


" അന്ത്രു ദ മാൻ " പ്രദർശനത്തിനൊരുങ്ങി.


സിനിമാ വീടിന്റെ ബാനറിൽ ശിവകുമാർ കാങ്കോൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന അന്ത്രു ദ മാൻ എന്ന സിനിമ പ്രദർശനത്തിനു തയ്യാറായി.





മുഖ്യധാരാ സമൂഹത്തിൽ നിന്നും അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട മനുഷ്യരിലൂടെ വർത്തമാന കാലത്തിന്റെ നേർച്ചിത്രം വരച്ചുകാട്ടുകയാണ്അന്ത്രുദമാൻ.മലയാളത്തിന്റെ ജനപ്രിയ താരമായ ഹരിശ്രീ അശോകന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ അന്ത്രുമാൻ . 



മികച്ച കൈയടക്കത്തോടെ അവതരിപ്പിക്കപ്പെട്ട അന്ത്രുമാനിലൂടെ ഹരിശ്രീ അശോകൻ എന്ന നടനെത്തേടി  കൂടുതൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ വരുമെന്നാണ് സിനിമാ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.അനുമോൾ , കെ യു മനോജ്, ബാബു അന്നൂർ ഭാനുമതി, രഞ്ജി കാങ്കോൽ, സി കെ സുനിൽ, കോക്കാട്ട് നാരായണൻ,അരുൺ കുമാർ ,രവി പട്ടേന രാജേഷ് അഴീക്കോടൻ, പി സി ഗോപാലൻ , ദീപ്തി ബിജു എന്നിങ്ങനെ സിനിമാ-നാടക രംഗത്ത്  ശ്രദ്ധേയരായ നിരവധി അഭിനേതാക്കൾക്കൊപ്പം ട്രാൻസ്ജെന്റർ അഭിനേതാക്കളായ കാവ്യ, സിനി, വർഷ , കനകം എന്നിവരും  ബേബി അമിഷയടക്കം നിരവധി കുട്ടികളും ചിത്രത്തിൽ വേഷമിടുന്നു.


ക്യാമറ : ജലീൽ ബാദുഷ.ചമയം: പട്ടണം റഷീദ്,കലാസംവിധാനം : രാജേഷ് കൽപത്തൂർ.എഡിറ്റിംഗ് : അജയ് കുയിലൂർ , റിഞ്ചു ആർ വി, സംഗീതം : ശ്രീവത്സൻ ജെ മേനോൻ . പശ്ചാത്തല സംഗീതം : നന്ദു കർത്താ ഗാനരചന : വൈശാഖ് സുഗുണൻ, പാടിയത് : ആദിത്യൻ ശിവകുമാർ. സൗണ്ട് ഡിസൈനിംഗ് : കൃഷ്ണകുമാർ വി പി സാണ്ട് മിക്സിംഗ് : രാധാകൃഷ്ണൻ എസ്കാസ്റ്റിംഗ് : സി.കെ സുനിൽ .പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കൃഷ്ണൻ കോളിച്ചാൽ .പ്രൊഡക്ഷൻ കൺട്രോളർ : ഷാഫി മുണ്ടേരി. ചീഫ് അസോസിയേറ്റ് ഡയരക്ടർ : സത്യനേശൻഅസോസിയേറ്റ് : ജിൽ ജിത്ത്, ഷാ ഷംസുദ്ദീൻ, ഷെഫി കബീർഅസിസ്ററന്റ് ഡയരക്ടർ : രഞ്ജിത് , വിജീഷ് കോസ്റ്റ്യൂം: അശോകൻസ്റ്റിൽസ് : വിനീഷ്പോസ്റ്റർ ഡിസൈൻ : ശൈലേഷ് അന്നൂർപി ആർ ഒ: ബിജു പുത്തൂര്ബാനർ: സിനിമാ വീട്സഹനിർമ്മാണം : സുരേശൻ കെ. , സോമൻ പ്രണമിത, പി എം ശ്യാംകുമാർനിർമാണം: നിഷാദ് അപ്പുക്കുട്ടൻ .


    

No comments:

Powered by Blogger.