എം.എ നിഷാദിന്റെ " അയ്യര് കണ്ട ദുബായ് " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.


 

മുകേഷ്,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അയ്യര് കണ്ട ദുബായ് " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.




വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിച്ച് എം.എ നിഷാദ് രചനയും സംവിധാനം ചെയ്യുന്ന  "അയ്യര് കണ്ട ദുബായ് " എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനും സിനിമ രംഗത്തെ പ്രമുഖരും പങ്കെടുത്തു.



സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ആണ് അയ്യര് കണ്ട ദുബായ് എന്ന ചിത്രവുമായി എം.എ നിഷാദ് എത്തുന്നത്.എം.എ നിഷാദിന്റെ ആദ്യ ചിത്രമായ ഒരാൾ മാത്രം ഇറങ്ങിയിട്ട് 25 വർഷം പൂർത്തിയായ വേളയിൽ ചിത്രത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാടിനെ ആദരിച്ചു.



സിനിമയുടെ ടൈറ്റിൽ ലോഞ്ച് സംവിധായകൻ സിബി മലയിൽ നിർവഹിച്ചു. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ  ലോഗോ സംവിധായകൻ ജോഷിയും സിനിമയുടെ കാസ്റ്റ്& ക്രൂ ലിസ്റ്റ് പ്രമുഖ നിർമ്മാതാവ് സിയാദ് കോക്കറും പുറത്തിറക്കി.




ചലച്ചിത്ര താരങ്ങളായ മുകേഷ്, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, ജാഫർ ഇടുക്കി, സോഹൻ സീനുലാൽ, സുനിൽ സുഗത, പ്രജോദ് കലാഭവൻ, ദിവ്യ എം നായർ, രശ്മി അനിൽ, തെസ്നി ഖാൻ തുടങ്ങി  ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.




എം.എ നിഷാദിന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. എം.എ നിഷാദിന്റെസിനിമകളിലെനിർമ്മാതാക്കളെയുംസംവിധായകരെയും എഴുത്തുകാരെയും ആദരിച്ചു. 1997ൽ പുറത്തിറങ്ങിയ ഒരാൾ മാത്രം എന്ന സിനിമ നിർമ്മിച്ചു കൊണ്ടാണ് എം.എ നിഷാദ് സിനിമ രംഗത്തേക്ക് കടന്നു വന്നത്.



സിദ്ധാർഥ് രാമസ്വാമി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.പ്രഭാവർമ്മ,റഫീക്ക് അഹമ്മദ്,ബികെഹരിനാരായണൻ,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു.എഡിറ്റർജോൺക്കുട്ടി,പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,ഫിനാൻസ് കൺട്രോളർ-നിയാസ് എഫ് കെ, സ്റ്റുഡിയോ-ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, സ്റ്റിൽസ്-കെ എൻ നിദാദ്,പരസ്യകല-യെല്ലോ ടൂത്ത്സ്, കല-പ്രദീപ് എം വി,കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, മേക്കപ്പ്-സജീർ കിച്ചു,അസോസിയേറ്റ് ഡയറക്ടർ-പ്രകാശ് കെ മധു, സൗണ്ട് ഡിസൈൻ-രാജേഷ് പി എം, ഓഡിയോഗ്രാഫിഎംആർരാജകൃഷ്ണൻ.പി.ആർ ഒ : എ.എസ് ദിനേശ്.




ഒരു മുഴുനീള കോമഡി എന്റർടെയ്നർ  ചിത്രമായ ആയ്യര് കണ്ട് ദുബായ് " ഉടൻ ദുബായിൽ ചിത്രീകരണം ആരംഭിക്കും.

No comments:

Powered by Blogger.