പക്കാ ഫീൽ ഗുഡ് ഇമോഷണൽ എന്റെർടെയ്നറാണ് " ആയിഷ " .




Rating : 4 / 5.

സലിം പി. ചാക്കോ .

cpK desK.


മഞ്ജുവാര്യര്‍  കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇൻഡോ-അറബിക് ചിത്രമാണ് "ആയിഷ" . മഞ്ജുവാര്യർ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രംനവാഗതനായആമീർപള്ളിക്കലാണ് സംവിധാനം ചെയ്തിരിക്കുന്നത്.



അറബിക്, മലയാളം ഭാഷകളിൽ ചിത്രീകരിച്ച ഈ സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരുലോകസിനിമയുടെനിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്.  അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ സിനിമ റിലീസ് ആകുന്നതും ആദ്യമായാണ്. 



നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്.ബി.കെ.ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു. ഈ ചിത്രത്തില്‍ ഇന്ത്യൻ, അറബി പിന്നണിഗായകര്‍ആണ്പാടിയിരിക്കുന്നത്.ആഷിഫ് കക്കോടിയാണ് രചന.



മഞ്ജു വാര്യര്‍ക്കുപുറമെ മോണ,സജ്‌ന, രാധിക, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്),സറഫീന(നൈജീരിയ),സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ഷംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. , ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ., പി ആർ ഒ:എ എസ്ദിനേശ്. മാജിക്ക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.



കേരളത്തിലെ നാടകനടി " നിലബൂർ ആയിഷ "യുടെ ജീവിതമാണ് ഈ സിനിമ .തനിക്ക് ചുറ്റുമുള്ള ജീവിതങ്ങളെ ഹൃദയം  കൊണ്ട് സ്നേഹിച്ച ആയിഷയുടെകഥയാണിത്.



ആയിഷ ( മഞ്ജുവാര്യർ ) സൗദി അറേബ്യയിലെജിദ്ദയിൽജോലിയ്ക്കായി എത്തുന്നു. ഒരു പാലസിൽ താമസിക്കുന്ന  റോയൽ ഫാമിലിയിലെ ഗദ്ദാമയായി ജോലിയ്ക്ക് എത്തുന്നു. " മാമ്മ "എന്ന് വിളിക്കുന്ന മദ്ധ്യവയസ്കയാണ് ഇവിടുത്തെ കാര്യങ്ങൾ തിരുമാനിക്കുന്നത്. ആദ്യം ആയിഷയെമാമ്മയ്ക്ക്ഇഷ്ടമാകുന്നില്ല.പിന്നീട് മക്കളെക്കാൾ ഇഷ്ടപ്പെടുന്നത് ആയിഷയെആണ്. എന്തുകൊണ്ട് ആയിഷയ്ക്ക് ഗൾഫിലേക്ക് പോകേണ്ടിവന്നു.തുടർന്ന്സംഭവങ്ങളാണ് സിനിമ പറയുന്നത്. പൃഥിരാജ് സുകുമാരന്റെവോയിസ്ഓവറിലൂടെയാണ് സിനിമ അവസാനിക്കുന്നത്.


ആയിഷയായി മഞ്ജുവാര്യർ തിളങ്ങി. മാമ്മയായി വേഷമിട്ട മോണ ഗംഭീര അഭിനയമാണ്കാഴ്ചവെച്ചിരിക്കുന്നത്.തിരക്കഥയാണ്സിനിമയുടെ ഹൈലൈറ്റ്. ആഷിഫ് കാക്കോടിയുടെ തിരക്കഥ ഗംഭീരം. വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണം മികച്ചതായി. ആദ്യ സിനിമയിലൂടെ സംവിധായകൻ പ്രേക്ഷക ശ്രദ്ധനേടി. ഗാനങ്ങളും ശ്രദ്ധേയം.

No comments:

Powered by Blogger.