ബിജിത്ത് ബാലയുടെ "RX100 " ജനുവരി 22ന് തുടങ്ങും.




ഏറെ കൗതുകകരമായ പടച്ചോനേ ങ്ങള് കാത്തോളി: എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്.RX100 റോണക്സ് സേവ്യർ എന്ന ടാഗ് ലൈനോടെ എത്തുന്ന എന്ന ഈ ചിത്രം നവ തേജ് ഫിലിംസിന്റെ ബാനറിൽ സുജൻ കുമാറാണ്  നിർമ്മിക്കുന്നത്.

പുത്തൻതലമുറയുടെകാഴ്ച്ചപ്പാടുകളുമായി കഴിയുന്ന റോണക്സ്‌ സേവ്യർ എന്ന യുവാവിന്റെ കഥയാണ് ഈ ചിത്രത്തിലൂടെഅവതരിപ്പിക്കുന്നത്.സംഘർഷങ്ങളും, ആത്മബന്ധങ്ങളും, കിടമത്സരങ്ങളും, ആക്ഷനും പ്രണയവുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയോടെ എത്തുന്നുണ്ട്.

പുത്തൻ തലമുറക്കാരുടെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ക്ലീൻ എന്റെർടൈനറാണ് ഈ ചിത്രമെന്ന് സംവിധായകനായ ബിജിത്ത് ബാല പറഞ്ഞു ശ്രീനാഥ് ഭാസിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റോണക്സ് സേവ്യറിനെ അവതരിപ്പിക്കുന്നത്.മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം - യതി & ബിജു ആർ. പിള്ള.ഹരിനാരായണൻ ,നിധേഷ് നടേരി എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു.

അജയൻ വിൻസന്റൊണ് ഛായാഗ്രാഹകൻ..ഇപ്പോൾ തെലുങ്കു സിനിമയിൽ ഏറ്റവും തിരക്കുള്ള ഛായാഗ്രാഹകനായ അജയൻ വിൻസന്റ് നല്ലൊരു ഇടവേളക്കുശേഷം മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.എഡിറ്റിംഗ് - ജോൺ കുട്ടി.കലാസംവിധാനം അർക്കൻ.എസ്. കർമ്മ മേക്കപ്പ്  രതീഷ്അമ്പാടി കോസ്റ്റ്യും - ഡിസൈൻ.. സമീറ സനീഷ്ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ..ആക്ഷൻ -ജോളി ബാസ്റ്റിൻ. കോറിയോഗ്രാഫി - പ്രസന്ന,പബ്ലിസിറ്റി ഡിസൈൻ --അനൂപ് രഘുപതി.പ്രൊജക്റ്റ് ഡിസൈനർ - മുസ്തഫാ കമാൽ. പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ എടവണ്ണപ്പാറ .

ജനവരി ഇരുപത്തിരണ്ടിന് ഫോർട്ട് കൊച്ചിയിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.

വാഴൂർ ജോസ് .

No comments:

Powered by Blogger.