ആ ചുവന്ന ഷർട്ടും റെയ്ബാൻ ഗ്ലാസും വീണ്ടും കൊട്ടകകൾ കീഴടക്കാനെത്തുന്നു; തരംഗമായി 'സ്ഫടികം ' ഒഫീഷ്യൽ പോസ്റ്റർ .







ആ ചുവന്ന ഷർട്ടും റെയ്ബാൻ ഗ്ലാസും വീണ്ടും കൊട്ടകകൾ കീഴടക്കാനെത്തുന്നു; തരംഗമായി 'സ്ഫടികം ' ഒഫീഷ്യൽ പോസ്റ്റർ .

മലയാള സിനിമയുടെ തങ്ക ലിപികളിൽ എന്നും തലയെടുപ്പോടെ നിൽക്കുന്ന മോഹൻലാൽഭദ്രൻകൂട്ടുകെട്ടിലൊരുങ്ങിയ മാസ് ആൻഡ് ക്ലാസ് മോഹൻലാൽ ചിത്രം 'സ്ഫടികം' 4കെ ഡോൾബി അറ്റ്‍മോസിൽ ഉടൻ റീറിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ വരവറിയിച്ച് തീപ്പാരി ഒഫീഷ്യൽ പോസ്റ്റർ അണിയറ പ്രവർത്തകർപുറത്തിറക്കിയിരിക്കുകയാണ്. 

അടുത്തിടെ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. അതിന് പിന്നാലെയാണിപ്പോൾ ഒഫീഷ്യൽ പോസ്റ്റർ. ചുവന്ന ഷർട്ടും റെയ്ബാൻ ഗ്ലാസുമണിഞ്ഞ് നിൽക്കുന്ന ആടുതോമയാണ് പോസ്റ്ററിലുള്ളത്.  28 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുടെ റീറിലീസ് എന്നതാണ് പ്രത്യേകത. ഫെബ്രുവരി 9ന് 4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രാവ്യ ചാരുതയോടെ 'സ്ഫടികം' കേരളത്തിൽ150ൽപരംതിയേറ്ററുകളിലും ലോകമെമ്പാടും 500-ൽ പരം തിയേറ്ററുകളിലുമെത്തും.  

1995-ലാണ് ഭദ്രൻ 'സ്ഫടികം' ഒരുക്കിയത്. സ്വാഭാവികമായ നിരവധി സംഘട്ടന രംഗങ്ങളാലും ഏറെ ചർച്ചയായ സിനിമയായിരുന്നു സ്ഫടികം. ഒരു ബിഗ് ബജറ്റ് സിനിമയുടെ എല്ലാ ചേരുവുകളും ചേര്‍ത്താണ്ചിത്രംറീറിലീസിനെത്തുന്നത്. 4കെ ദൃശ്യശ്രാവ്യമികവിൽ ചിത്രമിറങ്ങുമ്പോള്‍ നവയുഗ സിനിമകളുടെഎല്ലാസവിശേഷതകളോടും കൂടെ പ്രായഭേദമെന്യേ ഏവർക്കും ആഘോഷിക്കാനുംആസ്വദിക്കാനുമുള്ളതെല്ലാംഈസിനിമയിലുണ്ടാകുമെന്നാണ്സംവിധായകൻഉറപ്പുനൽകിയിരിക്കുന്നത്. 

ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ്. ചെന്നെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ഏഴിമലപൂഞ്ചോല എന്ന ഹിറ്റ് ഗാനം വീണ്ടും കെ എസ് ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.  പിആ‍ർഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്‍റ്.

No comments:

Powered by Blogger.