മാക്ടയും FCC 1983യും ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന ഐ.വി.ശശി ചലച്ചിത്രോത്സവം (ഉത്സവം '22)ഡിസംബർ 22 വ്യാഴാഴ്ച എറണാകുളം സെൻട്രൽ സ്ക്വയർ മാളിൽ തുടങ്ങും.


പ്രിയപ്പെട്ടവരേ,

മാക്ടയും FCC 1983യും ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന ഐ.വി.ശശി ചലച്ചിത്രോത്സവം (ഉത്സവം '22)ഡിസംബർ 22 വ്യാഴാഴ്ച എറണാകുളം സെൻട്രൽ സ്ക്വയർ മാളിൽ അരങ്ങേറുകയാണ്.

മാളിലെ സിനിപോളിസ് തിയ്യേറ്റർ കോംപ്ലക്സിലെ Audi 2 ൽ രാവിലെ 9 മണിക്ക് ശ്രീമതി സീമ ശശി നിലവിളക്കു കൊളുത്തി പ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്ന് തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട 5 ഐ.വി.ശശി ചിത്രങ്ങളുടെ പ്രദർശനം നടക്കും.

ഇതേ സമയം മാളിലെ ഗ്രൗണ്ട് ഫ്ലോറിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ രാവിലെ 11 മുതൽ ഐ.വി. ശശി ചിത്രങ്ങളിലെ ഗാനങ്ങളെ അധികരിച്ചുള്ള സിംപോസിയം,ഉച്ചക്ക് 2 മണിക്ക് ഐ.വി.ശശി ചിത്രങ്ങളുടെ സമകാലീന പ്രസക്തി ' എന്ന വിഷയത്തിൽ ഓപ്പൺ ഫോറം എന്നിവയും വൈകിട്ട് 5 മണിക്ക് അനുസ്മരണ സമ്മേളനവും നടക്കും.


സമ്മേളനവേദിയിൽ തന്നെ മാക്ട ഈ വർഷം സംഘടിപ്പിച്ച ഇൻറർനാഷണൽ ഷോർട്ട് മുവി ഫെസ്റ്റിന്റെ മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണവും ഐ.വി.ശശി ചിത്രങ്ങളിലെ ഗാനങ്ങൾ ചേർത്തൊരുക്കിയ സംഗീത സന്ധ്യയും അരങ്ങേറും.


ബഹുമാനപ്പെട്ട മാക്ട കുടുംബാംഗങ്ങൾ എല്ലാവരും നമ്മുടെ അഭിമാനമായി മാറേണ്ട ഈ പ്രോഗ്രാമിൽ പൂർണ്ണമായും സഹകരിക്കണമെന്നും ആദ്യാവസാനം പങ്കു കൊള്ളണമെന്നുംസ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.ഓരോപ്രോഗ്രാമിന്റെയും വിശദമായ വിവരങ്ങൾ ഉടൻ എല്ലാവരേയും അറിയിക്കുന്നതാണ്.

ബഹുമാനപ്പെട്ടഅംഗങ്ങൾഓരോരുത്തരെയും പ്രത്യേകം അറിയിക്കാനും ക്ഷണിക്കാനും സമയ പരിധി അനുവദിക്കാത്തതിനാൽ ഇതൊരു ക്ഷണക്കത്തായി സ്വീകരിച്ച് ഡിസംബർ22 ന് സെൻട്രൽ സ്ക്വയർ മാളിൽ എത്തിച്ചേരണമെന്നും 'ഉത്സവം 22'വിന്റെ ഭാഗമായി ത്തീരണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

No comments:

Powered by Blogger.