മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അക്ഷൻ ത്രില്ലറാണ് " DSP " .

Rating: ⭐⭐⭐/ 5.
സലിം പി. ചാക്കോ
cpK desK.മക്കൾ സെൽവൻ വിജയ് 
സേതുപതി നായകനായ നാൽപത്തിയാറാമത്തെ   ചിത്രം "DSP " തീയേറ്ററുകളിൽ എത്തി.  

ശക്തനായ നായകനും റൗഡി വില്ലനും തമ്മിലുള്ള ഒരു ക്ലാസിക്പ്രതികാരകഥയാണിത്. വിജയ് സേതുപതിയുടെ സിനിമകൾനിരന്തരംപരീക്ഷണങ്ങൾ നടത്തുന്നവയാണ്. 

പൂക്കട ഉടമയുടെ മകനായ വാസ്ഗോഡഗാമയ്ക്ക് , റൗഡി മുട്ട രവിയുമായി ഡിണ്ടിഗലിൽ വച്ച് ഏറ്റുമുട്ടേണ്ടി വരുന്നു. വാസ് ഗോഡഗാമ തന്റെ പട്ടണത്തിൽ നിന്ന്നാടുവിടേണ്ടി വരുന്നു. സ്വന്തംസഹോദരിയുടെ വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാവുന്നു. പിന്നീട് വാസ്ഗോഡഗാമ പോലീസിൽ
ചേരുകയും മുട്ട രവിയെ പിടിക്കൂടാൻ നടത്തുന്ന  സംഭവങ്ങളുമാണ്  സിനിമ പറയുന്നത്. 

കാർത്തികേയൻ സന്താനം കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും അവതരിപ്പിരുന്ന ഈ ചിത്രം പൊൻറാം സംവിധാനം ചെയ്യുന്നു.മാജിക് ഫ്രെയിംസാണ് കേരളത്തിലെ
തീയേറ്ററുകളിൽ ഈ സിനിമ
എത്തിച്ചിരിക്കുന്നത്. 

വിജയ് സേതുപതി ( ഡി.എസ്.പി വാസഗോഡഗാമ ),
അനുകീർത്തി വാസ് 
( അന്നപൂർണ്ണ ) , പ്രഭാകർ ( മുട്ട രവി )  , പുഗജ് ( പൂവാലി), സിങ്കപുലി ( ഉപ്പിലപ്പൻ) ,ദീപ ( പാണ്ടിയമ്മ ) , ഗണ സമ്മന്തം ( ഷൺമുഖം) , ഇളവരശ് ( മുരുക പാണ്ടി ) എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ദിനേശ് കൃഷ്ണൻ ഛായാഗ്രഹണവും, ഡി. ഇമ്മാൻ സംഗീതവും, വിവേക് ഹർഷൻ എഡിറ്റിംഗും  നിർവ്വഹിക്കുന്നു. 

പൊൻറാം സിനിമകൾ വ്യത്യസ്ത നിറഞ്ഞതാണ്. പക്ഷെ അങ്ങേയറ്റം കഴിവുള്ള വിജയ് സേതുപതിയെ ഈ സിനിമയിൽ വേണ്ടത്ര ഉപയേക്കിക്കാൻസംവിധായകന് കഴിഞ്ഞില്ല. പുതുമകൾ ഒന്നും ഇല്ല.  പശ്ചാത്തല സംഗീതം ഗംഭീരമാണ്. ഇതൊരു വാണിജ്യ സിനിമയായി മാത്രം കാണാം. ആക്ഷൻ ത്രില്ലർ ചിത്രമാണ് " DSP " .
 

No comments:

Powered by Blogger.