സൂപ്പർ ഗുഡ് ഫിലിംസ് ഉടമ ആർ.ബി ചൗധരി അന്തരിച്ചു
സൂപ്പർ ഗുഡ് ഫിലിംസ് ഉടമ ആർ.ബി ചൗധരി അന്തരിച്ചു.
സൂപ്പർ ഗുഡ് ഫിലിംസ് ഉടമ ആർ.ബി ചൗധരി രാജസ്ഥാനിലെ ജയ്പ്പൂരിനടുത്ത് കാറപകടത്തെ തുടർന്ന് മരണപ്പെട്ടു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഭൗതിക ശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം ചെന്നൈയിലേക്ക് കൊണ്ട് വരും.
മലയാള സിനിമാ വ്യവസായത്തിന് എന്നും സഹായമായിരുന്ന ആർ.ബി ചൗധരി ഇഫാർ മീഡിയയുമായി ചേർന്ന് തങ്കമണി എന്ന ദിലീപ് ചിത്രത്തിലും പങ്കാളിയായിരുന്നു.
നൂറോളം സിനിമകൾ നിർമ്മിച്ചു .മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുതു വസന്തം, സൂര്യവംശം, തുള്ളാത മനവും തുള്ളും,ആനന്ദം, കീർത്തിചക്ര, ലയനം തുടങ്ങിയ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു. രത്തൻ ലാൽ ഭഗത്രം ചൗധരി എന്നാണ് മുഴുവൻ പേർ. ഗുഡ് നൈറ്റ് മോഹന്റെ ബിസിനസ്സ് പങ്കാളിയായിരുന്ന ചൗധരി അദ്ദേഹവുമായി ചേർന്ന് സൂപ്പർ എന്ന ബാനറിൽ സിനിമകൾ നിർമ്മിച്ച് തുടങ്ങി. തുടർന്ന് സൂപ്പർ ഗുഡ് ഫിലിംസ് തുടങ്ങി.
അഭിനേതാക്കളായ ജീവ, ജിത്തൻ രമേഷ് എന്നിവരെക്കൂടാതെ ജീവൻ, സുരേഷ് എന്നീവരാണ് മക്കൾ. മഹ്ജബീനാണ് ഭാര്യ .
പ്രിയ സുഹൃത്ത് ആർ.ബി ചൗധരിയുടെ നിര്യാണത്തിൽ നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ അനുശോചനം രേഖപ്പെടുത്തി .

No comments: