"വാമനൻ "ട്രെയിലർ റിലീസ് ചെയ്തു.

ഇന്ദ്രന്‍സിനെ   നായക കഥാപാത്രമാക്കി നവാഗതനായ എ ബി ബിനില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.

https://youtu.be/UEebhqH-r4o

മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ അരുണ്‍ ബാബു കെ ബി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബൈജുസന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി.നായര്‍, ദില്‍സ തുടങ്ങിയവര്‍മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോ പ്രൊഡ്യൂസർ-സമഹ് അലി,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രഘു വേണുഗോപാല്‍,ധോന തോമസ്,  രാജീവ് വാര്യര്‍, അശോകന്‍ കറുമത്തില്‍,ബിജു കറുമതിൽ, സുമ മേനോൻ,
ലൈന്‍ പ്രൊഡ്യൂസര്‍- രജിത സുശാന്ത്.അരുണ്‍ ശിവ ഛായഗ്രഹണംനിര്‍വ്വഹിക്കുന്നു.

സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.എഡിറ്റര്‍- സനല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- നിധിന്‍ എടപ്പാള്‍, മേക്കപ്പ്- അഖില്‍ടിരാജ്,വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, സ്റ്റില്‍സ്- അനു പള്ളിച്ചല്‍, പരസ്യക്കല- ആര്‍ട്ടോകാര്‍പസ്, സൗണ്ട്- കരുണ്‍പ്രസാദ്,അസോസിയേറ്റ് ഡയറക്ടര്‍- ടൈറ്റ്‌സ് അലക്‌സാണ്ടര്‍.

ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്‌റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്നഒരു ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമായ "വാമനൻ "ഡിസംബർ 16-ന് പ്രദർശനത്തിനെത്തുന്നു.വിതരണം-മൂവി ഗ്യാങ് ത്രൂ സാഗാ ഇന്റർനാഷണൽ.
പി ആര്‍ ഒ- എ എസ്.ദിനേശ്.
 

No comments:

Powered by Blogger.