ജീവിതഗന്ധിയായ സിനിമയാണ് " സൗദി വെള്ളക്ക C.C 225/ 2009 " . മനുഷ്യൻ ഇത്രയേ ഉള്ളൂ ...... മനുഷ്യൻ ഇത്രയൊക്കെ ഉണ്ടല്ലോ......

Rating: ⭐⭐⭐⭐/ 5.
സലിം പി. ചാക്കോ.
cpK desK.

ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " സൗദി വെള്ളക്ക ".  

പശ്ചിമ കൊച്ചിയിലെ ചെല്ലാനത്തിനടുത്ത് സൗദി എന്ന പേരിൽ ഒരു സ്ഥലമുണ്ട്. അവിടെവെള്ളക്കയുടെപേരിൽ
ഉണ്ടാവുന്നസംഭവങ്ങളാണ് സിനിമ പറയുന്നത്.

സാധാരണക്കാരായമനഷ്യരുടെ
അതിജീവനത്തിൻ്റെ കഥയാണ്
തികഞ്ഞയാഥാർത്ഥ്യത്തോടെ അവതരിപ്പിക്കുന്നത്.
പ്രധാനമായും തീരപ്രദേശത്തു
താമസിക്കുന്നവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ . സാധാരണക്കാരായ ഇവരുടെ  ജീവിതപ്രശ്നങ്ങളാണ് ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നത്.

ഈ സമൂഹത്തിൻ്റെ പ്രശ്നങ്ങളിലേക്ക്പൊലീസ്സിൻ്റെ കടന്നുകയറ്റവുംനിയമവാഴ്ചയും നടപടികളുമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. 

ഇവർക്കിടയിലെ ആയിഷ റാവുത്തർ ഉമ്മയെ (ദേവീ ശർമ്മ ) കേന്ദ്രീകരിച്ചു കൊണ്ടാണ് സിനിമയുടെ പ്രമേയം.ഇവർക്കൊപ്പം കുഞ്ഞുമോനിനിലൂടെയും 
( ലുക്ക്മാൻ അവറാൻ) സത്താറിലൂടെയുംബ്രിട്ടോ വിൻസെന്റിലൂടെയുമാണ്
( ബിനു പപ്പു )  ഈ ചിത്രം കടന്നു പോകുന്നത്.

താരപ്പൊലിമയില്ലാതെ നിരവധി പുതുമുഖങ്ങളും ഏതാനും ജനപ്രിയരായ താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നു.
ഗോകുലൻ ,സുജിത് ശങ്കർ ,
സിദ്ധാർത്ഥ് ശിവ, ഐ.ടി. ജോസ്, വിൻസി അലോഷ്യസ് , ദേവി രാജേന്ദ്രൻ, ധന്യ അനന്യ റിയാ സൈനു, സ്മിനു സിജോ, സജീദ് പട്ടാളം, അബു വലിയകുളം എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്.

അൻവർഅലിയുടെവരികൾക്ക് പാലി ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു ശരൺ വേലായുധൻഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗ്യം നിർവ്വഹിക്കുന്നു,കലാസംവിധാനം :സാബു വിതുര .മേക്കപ്പ്: മനു .കോസ്റ്റ്യും - ഡിസൈൻ : മഞ്ജു ഷാ രാധാകൃഷ്ണൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ :  ബിനു പപ്പു,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ :സംഗീത് സേനൻ, കോ- പ്രൊഡ്യൂസർ :ഹരീന്ദ്രൻ .
പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ : മന്നുആലുക്കൽ, പ്രൊഡക്ഷൻ
എക്സിക്കുട്ടീവ്ഷെമീജ് കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ : ജിനു. പി.കെ.
പി.ആർ. ഓ: മഞ്ജു ഗോപിനാഥ് ,
വാഴൂർ ജോസ് . ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. 

2001ൽ തുടങ്ങിയ കേസ് വർഷങ്ങൾ കഴിഞ്ഞിട്ടും തീരുന്നില്ല. കോടതികളിൽ കെട്ടികിടക്കുന്നത് ലക്ഷകണക്കിന്കേസുകളാണ്.

സഹ സംവിധായകൻ കൂടിയായ  ബിനു പപ്പു, ദേവീ വർമ്മ, ഗോകുലൻ , ലുക്ക്മാൻ അവറാൻ തുടങ്ങിയവരുടെ അഭിനയം എടുത്ത് പറയാം. മറ്റൊരു മികച്ച സിനിമ കൂടി തരുൺ മൂർത്തിയിൽ നിന്ന് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നു.
 
 

No comments:

Powered by Blogger.