" മണ്ണ് "സൈന പ്ലേ ഒടിടി യിൽ.







നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ "മണ്ണ് " എന്ന മലയാളം ഡോക്യുമെന്ററി സിനിമ  സൈന പ്ലേ ഒടിടി യിലൂടെ റിലീസായി.രാംദാസ് കടവല്ലൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽമൂന്നാറിലെചായത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളി സ്ത്രീകൾ നടത്തിയ ഐതിഹാസികമായ 'പെമ്പിളൈ ഒരുമൈ ' സമരവും അനുബന്ധ വിഷയങ്ങളുമാണ്അവതരിപ്പിക്കുന്നത്.

ബംഗ്ളാദേശിൽ നടന്ന ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഈ സിനിമ , തിരുവനന്തപുരത്ത് കേരള ചലച്ചിത്ര അക്കാദമിയുടെ നടന്ന പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെൻ്ററി ചലച്ചിത്രമേളയിലുംതെരഞ്ഞെടുക്കപ്പെട്ടിരുന്നു.കാഠ്മണ്ഡുവിൽ നടന്ന നേപ്പാൾ കൾച്ചറൽഅന്താരാഷ്ട്രചലച്ചിത്രോത്സവത്തിൽ മികച്ച മനുഷ്യാവകാശ സിനിമക്കുള്ളപ്രത്യേകജൂറിപുരസ്കാരം , സൈൻസ് ചലച്ചിത്രോത്സവത്തിൽ ഫെഡറേഷൻഓഫ്ഫിലിംസൊസൈറ്റീസ് ഓഫ് ഇന്ത്യ നൽകുന്ന മികച്ച മലയാളംഡോക്യുമെൻററിസിനിമക്കുള്ള പുരസ്കാരം,നേപ്പാൾ - അമേരിക്ക ഇൻറർനാഷണൽ ഫിലിം ഫസ്റ്റിവലിൽ ജൂറി പുരസ്കാരം എന്നിവ നേടിയ 'മണ്ണ്' ,  അമേരിക്ക , സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ചലച്ചിത്രോത്സവങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ചലച്ചിത്രോത്സവങ്ങളിലേക്കും  തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകമാധ്യമങ്ങളിൽ ഉൾപ്പെടെ സിനിമയെ പറ്റി ശ്രദ്ധേയമായ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകപ്രശസ്ത സർവകലാശാലകളിൽ ഒന്നായ മാഡിസണിലെ വിസ്കോസിൻ സർവകലാശാലയിൽ നടന്ന 49-മത് സൗത്തേഷ്യൻ വാർഷിക കോൺഫറൻസിലേക്ക് പ്രത്യേക പ്രദർശന ക്ഷണവും ഈ സിനിമക്ക് ലഭിച്ചിരുന്നു. 

ഛായാഗ്രഹണംപ്രതാപ്ജോസഫ്,എഡിറ്റിങ്ങ്- ആനന്ദ് പൊറ്റെക്കാട്ട് , സൗണ്ട് ഡിസൈൻ- ഷൈജു എം,സംഗീതം- പി ആർ സുനിൽ കുമാർ,ആലാപനം- സി ജെ കുട്ടപ്പൻ, പബ്ളിസിറ്റി ഡിസൈൻ- ദിലീപ് ദാസ്. സിലിക്കൺ മീഡിയയുടെ ബാനറിൽ ഫിലിമോക്രസി ഫൗണ്ടേഷൻ , പെയ്സ് ട്രസ്റ്റ് , ക്ളോൺ സിനിമ ആൾട്ടർനേറ്റീവ് എന്നിവയുടെ സഹായത്തോടെ, ക്രൗഡ് ഫണ്ടിംങിലൂടെയാണ് സിനിമയുടെ നിർമ്മാണം പൂർത്തീകരിച്ചത്.

No comments:

Powered by Blogger.