പ്രേംനസീർ സുഹ്യത് സമിതി - ഉദയമുദ്ര ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.








തിരുവനന്തപുരം : പ്രേംനസീർ സ്മൃതി -2023 - നോട് അനു ബ്ബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി - ഉദയസമുദ്ര അഞ്ചാമത് ( 5th) ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടൻ കുഞ്ചനും പ്രേംനസീർ കർമ്മതേജസ് പുരസ്ക്കാരത്തിന് ഗോപിനാഥ് മുതുകാടും അർഹരായി.


തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്ക്കാരപ്രഖ്യാപനം നടന്നത്.  മികച്ച ചിത്രം - അപ്പൻ, മികച്ച സംവിധായകൻ - തരുൺ മൂർത്തി (ചിത്രം - സൗദി വെള്ളക്ക), മികച്ച നടൻ -അലൻസിയർ (ചിത്രം - അപ്പൻ), മികച്ച നടി - ഗ്രേസ് ആന്റണി (ചിത്രങ്ങൾ - അപ്പൻ , റോഷാക്ക്), മികച്ച സഹ നടി - ശ്രീലക്ഷ്മി (ചിത്രം - കൊത്ത് ), മികച്ച സഹനടൻ - കുഞ്ഞികൃഷ്ണൻ മാഷ് (ചിത്രം ന്നാ താൻ കേസ് കൊട്), മികച്ച തിരക്കഥാകൃത്ത് - ഷാരിസ് മുഹമ്മദ് (ചിത്രം - ജനഗണമന), മികച്ച ഛായാഗ്രാഹകൻ - അനീഷ്‌ ലാൽ ആർ എസ് (ചിത്രം - രണ്ട് ), മികച്ച ഗായകൻ - പന്തളം ബാലൻ (ചിത്രം - പത്തൊൻപതാം നൂറ്റാണ്ട് , ഗാനം - പറവ പാറണ കണ്ടാരേ .....), മികച്ച ഗായിക - ആവണി മൽഹാർ (ചിത്രം കുമാരി, ഗാനം - മന്ദാരപ്പൂവ്വേ ......), മികച്ച ഗാനരചയിതാവ് - അജയ് വെള്ളരിപ്പണ (ചിത്രം -റെഡ് ഷാഡോ , ഗാനം - അകലേയ്ക്കു പോകയോ......), മികച്ച സംഗീത സംവിധായകൻ - അർജുൻ രാജ്കുമാർ (ചിത്രം - ശുഭദിനം, ഗാനം - പതിയേ നൊമ്പരം കടലേറിയോ ......), മികച്ച പി ആർ ഓ - അജയ് തുണ്ടത്തിൽ (വിവിധ ചിത്രങ്ങൾ), സ്പെഷ്യൽ ജൂറി പുരസ്കാരം - സംവിധാനം -ബിജിത് ബാല (ചിത്രം - പടച്ചോനെ ഇങ്ങള് കാത്തോളീൻ), മനോജ് പാലോടൻ (ചിത്രം സിഗ്‌നേച്ചർ ), അഭിനയം - ദേവി വർമ്മ (ചിത്രം - സൗദി വെള്ളക്ക), സംഗീതം - നിഖിൽ പ്രഭ . പ്രേംനസീറിന്റെ 34-മത് ചരമവാർഷിക ദിനത്തോടനുബ്ബന്ധിച്ച് ജനുവരി 16ന് പൂജപ്പുര ചിത്തിരതിരുനാൾ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ചലച്ചിത്ര സംവിധായകൻ ടി എസ്‌ സുരേഷ് ബാബു, ചലച്ചിത്ര നടൻ വഞ്ചിയൂർ പ്രവീൺകുമാർ , പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ  പത്രസമ്മേളനത്തിൽ പങ്കെടുത്തു.

No comments:

Powered by Blogger.