നയൻതാരയുടെ അഭിനയ മികവിൽ " കണക്റ്റ് " .


Rating: ⭐⭐⭐/ 5.
സലിം പി. ചാക്കോ .
cpK desK.


നയന്‍താര, സത്യരാജ്, അനുപംഖേര്‍, വിനയ് റായ്, ഹനിയ നഫീസ, മാലാ പാർവ്വതി എന്നിവര്‍ അഭിനയിക്കുന്ന ഹൊറർ ചിത്രമായ "കണക്റ്റ് " തീയേറ്ററുകളിൽ എത്തി. "മായ ", "ഗെയിം ഓവര്‍ " എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാ അശ്വിൻ ശരവണനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സൂസൻ ( നയൻതാര ) , അവളുടെ ഭർത്താവ്ജോസഫ്  ( വിനയ് റായ് ), അവരുടെ മകൾ അന്ന ( ഹനിയ നഫീസ ) എന്നിവരടങ്ങുന്ന സന്തുഷ്ട കുടുംബമാണ്. സംഗീതത്തെ ഇഷ്ടപ്പെടുന്നമകളുടെഭാവിയെക്കുറിച്ച് അവർ കൂടുതൽ ചിന്തിക്കുന്നു.ലോക്ക് ഡൗൺ കാലത്ത് സൂസനും അമ്മുവും വീട്ടിൽഒതുങ്ങിനിൽക്കുമ്പോൾഡോക്ടറായജോസഫ്കോവിഡ് രോഗികളെ സഹായിക്കാൻഅക്ഷീണംപ്രയ്ത്നിക്കുന്നു.ഡോക്ടർവൈറസ്ബാധിതനാകുയുംമരണമടയുകയുംചെയ്യുന്നു. അമ്മു അവളുടെ മരിച്ചു പോയ അച്ഛനുമായി ബന്ധപ്പെടാൻ മാന്ത്രികവിദ്യ തേടുന്നു. പക്ഷെ അമ്മു ഒരു പിശാചിന്റെ പിടിയിലാകുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.

റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഘ്‌നേഷ് ശിവന്‍ നിർമ്മിക്കുന്ന "കണക്റ്റ് " എന്ന ചിത്രത്തിന്റെ രചന അശ്വിന്‍ ശരവണൻ,കാവ്യ രാംകുമാർ ചേർന്നാണ് നിർവ്വഹിക്കുന്നത്. 

ഛായാഗ്രഹണംമണികണ്ഠന്‍ കൃഷ്ണാചാരിയുംസംഗീതംപൃഥ്വിചന്ദ്രശേഖറുംഎഡിറ്റിംഗ്റിച്ചാര്‍ഡ്കെവിനുംനിർവ്വഹിക്കുന്നു. 99 മിനിറ്റ് മാത്രമാണ് സിനിമയുടെ ദൈർഘ്യം.

സത്യരാജിന്റെയും,നയൻതാരയുടെയും മികച്ച പ്രകടനങ്ങൾ ചിത്രത്തെ മികച്ചതാക്കുന്നു. ഒരു ഹൊറർ ചിത്രമാണെങ്കിലുംഅത്എങ്ങനെ യഥാർത്ഥ്യവുമായിബന്ധപ്പെട്ടിരിക്കുന്നുഎന്നതാണ്സിനിമയുടെപ്രമേയം.പൂർണ്ണമായി ഉൾകൊള്ളാൻ കഴിയാത്ത കോവിഡ് ഭയന്ന് നമ്മുടെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽഒതുങ്ങിയിരുന്ന കാലത്തേക്ക് ഈ സിനിമ നമ്മെ തിരികെ കൊണ്ടുപോകുന്നു.

No comments:

Powered by Blogger.