ഷാജി കൈലാസിന്റെ വ്യത്യസ്തയുള്ള സംവിധാനം . മികച്ച അഭിനയവുമായി പൃഥിയും, ആസിഫും , അപർണ്ണയും , അന്നയും . സൂപ്പർ ക്ലൈമാക്സുമായി "കാപ്പ".
Rating :⭐⭐⭐⭐/ 5.
സലിം പി. ചാക്കോ .
cpK desK.
പൃഥ്വിരാജ് സുകുമാരനും,ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം "കാപ്പ" ക്രിസ്തുമസിന് മുന്നോടിയായി തീയേറ്ററുകളിൽ എത്തി.
അപർണ ബാലമുരളി ( പ്രമീളദേവി ), അന്നാബെൻ(ബിനുത്രിവിക്രമൻ),ദിലീഷ് പോത്തൻ( ജേർണലിസ്റ്റ് ലത്തീഫ്) എന്നിവർവിവിധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരോടോപ്പം ജഗദീഷ്, നന്ദു, ബിജുപപ്പൻ , സെന്തിൽ ക്യഷ്ണ,സജിതമഠത്തിൽ,വിജയകുമാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ജി.ആർ.ഇന്ദുഗോപന്റെ പ്രശസ്തനോവലായശങ്കുമുഖിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.ഇന്ദുഗോപൻ തന്നെയാണ്തിരക്കഥ നിർവഹിക്കുന്നത്.
തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെയും , ക്വട്ടേഷൻ ടീമുകളുടെയുംപശ്ചാത്തലമാണ് "കാപ്പ"യുടെ പ്രമേയം.
ജിനു വി.ഏബ്രഹാം,ഡോൾവിൻ കുര്യാക്കോസ് , ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യപ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്കറൈറ്റേഴ്സ്യൂണിയന്റെസഹകരണത്തിലുമാണ്ഈചിത്രംനിർമ്മിച്ചിരിക്കുന്നത് .
ഛായാഗ്രഹണംജോമോൻ ടി ജോണും , എഡിറ്റിംഗ്ഷമീർ മുഹമ്മദും,പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെയും ,അസോസിയേറ്റ് ഡയറക്ടർമനുസുധാകരനും,കലാസംവിധാനംദിലീപ്നാഥും,വസ്ത്രാലങ്കാരം സമീറ സനീഷും,മേക്കപ്പ് സജി കാട്ടാക്കടയും,സ്റ്റിൽസ്ഹരിതിരുമലയും,പി.ആർ.ഓ മാർ- ശബരി , വാഴൂർ ജോസ് എന്നിവരാണ് അണിയറ ശിൽപ്പികൾ .
സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസുംഈചിത്രംതിയേറ്ററുകളൽഎത്തിച്ചിരിക്കുന്നത്.കടുവയ്ക്ക് ശേഷംപൃഥിരാജ്സുകുമാരനും ഷാജി കൈലാസുംഒന്നിക്കുന്നചിത്രംകൂടിയാണിത്.
വൈകാരികമായിസ്പർശിക്കുന്നഒരുപട്നിമിഷങ്ങൾ ഈസിനിമയിലുണ്ട്. ആക്ഷനുംമാസ്മുഹുർത്തങ്ങളുംനിറഞ്ഞതാണ് ഈ സിനിമ . കോർപ്പറേഷൻതെരഞ്ഞെടുപ്പിൽഡി.എസ്പിസ്ഥാനാർത്ഥിയായി മൽസരിക്കുന്ന കൊട്ട മധു . പക്ഷെ വോട്ടെടുപ്പ് കഴിയുംവരെ പ്രശ്നങ്ങളിൽ ഏർപ്പെടരുത് എന്ന അർത്ഥത്തിൽ മധുവിന്ഒരുതടസമുണ്ട്.തിരുവനന്തപുരത്തിന്റ ഇരുണ്ട വശം സിനിമ പശ്ചാത്തലമാക്കുന്നു.
ഷാജികൈലാസിന്റെസംവിധാനം മികവുറ്റതാണ്.കൊട്ടമധുവായിഎന്നരാഷ്ട്രീയക്കാരനായിമാറിയഗുണ്ടാനേതാവിനെ നന്നായി അവതരിപ്പിക്കാൻ പുഥിരാജ്സുകുമാരന്കഴിഞ്ഞു
അന്നാ ബെന്നിന്റെ ബിനു ത്രിവിക്രമനാണ് സിനിമയുടെ ഹൈെലൈറ്റ്. ആസിഫ് അലിയുടെആനന്ദ്അനിരുദ്ധനും, അപർണ്ണ ബാലമുരളിയുടെ പ്രമീളാദേവിയും പ്രക്ഷേകശ്രദ്ധ നേടി.
എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്നസിനിമയായിരിക്കും ഇത്. ക്ലൈമാക്സ് ഗംഭീരമാണ്. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മനോഹരമാണ്.
തിരുവനന്തപുരത്തിന്റെ ആത്മാവിനെ അതിഗംഭീരമായി കാപ്പയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. നായകനെയും പ്രതിനായകനെയും കേന്ദ്ര സ്ഥാനത്ത് നിർത്തി അവരുടെ വിജയ ചരിത്രങ്ങൾ പറയുന്ന പതിവ് ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രങ്ങളുടെ കഥാഗതിയെ ഉടച്ചു വാർത്ത് എഴുതിയ ഇന്ദുഗോപൻ്റെ തിരക്കഥ അഭിനന്ദങ്ങൾ അർഹിക്കുന്നു.
No comments: