സംവിധായകൻ ടോം ഇമ്മട്ടി കേന്ദ്രകഥാപാത്രമാകുന്ന "ഈശോയും കള്ളനും"; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി..
സംവിധായകൻ ടോം ഇമ്മട്ടി കേന്ദ്രകഥാപാത്രമാകുന്ന "ഈശോയും കള്ളനും"; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി..

ഒരു മെക്സിക്കൻ അപാരത, ദി ഗാംബ്ലർ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ടോം ഇമ്മട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'ഈശോയും കള്ളനും'. നവാഗതനായ കിഷോർ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സംവിധായകൻ തന്നെ കഥയെഴുതി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം മിറർ റോക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുരേഷ് ഗോപുവാണ്. മാറ്റിനി.ലൈവ് ആണ് സഹ നിർമ്മാണം. ടോം ഇമ്മട്ടിയെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത് നിനോയ് വർഗീസ് ആണ്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.