"പന്തം "ചിത്രീകരണം തുടങ്ങി. മെക്കാർട്ടിൻ മുഖ്യവേഷത്തിൽ .
"വെള്ളിത്തിര പ്രൊഡക്ഷൻസി'ന്റെ ബാനറിൽ അൽത്താഫ്‌.പി.ടി യും,റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ.വി.എസും നിർമ്മിച്ച്‌ അജു അജീഷ്‌ സംവിധാനംചെയ്യുന്ന'പന്തം'സിനിമയുടെ ചിത്രീകരണംനിലമ്പൂർവഴിക്കടവിൽ ആരംഭിച്ചു.
മാക്ട ചെയർമാനും,പ്രശസ്ത സംവിധായകനുമായ മെക്കാർട്ടിൻ കേന്ദ്രകഥാപാത്രത്തെഅവതരിപ്പിക്കുന്ന ചിത്രത്തിൽ മെക്കാർട്ടിനെ കൂടാതെ പുതുമുഖങ്ങളായ വിഷ്ണു മുകുന്ദൻ, നീതു മായ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ  അഭിനയിക്കുന്നുണ്ട്. പ്യാലി, ത്രയം, ഹയ എന്നീസിനിമകളുടെ ഛായാഗ്രാഹകൻ ജിജു സണ്ണിയാണ്  'പന്ത' ത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. 
രചന അജു അജീഷ്‌ & ഷിനോജ്‌ ഈനിക്കൽ, അഡീഷണൽ സ്ക്രീൻ പ്ലേ ഗോപിക.കെ.ദാസ്‌, മ്യൂസിക് & ബി.ജി.എം എബിൻ സാഗർ, ഗാനരചന അനീഷ്‌ കൊല്ലോളി & സുധി മറ്റത്തൂർ, കലാ സംവിധാനം സുബൈർ പാങ്ങ്, സൗണ്ട് ഡിസൈനർ റോംലിൻ മലിച്ചേരി, റീ-റെക്കോർഡിങ്ങ് മിക്സ് ഔസേപ്പച്ചൻവാഴക്കാല,അസോസിയേറ്റ് ഡയറക്ടർ മുർഷിദ് അസീസ്, മേക്കപ്പ് ജോഷി ജോസ് & വിജേഷ് കൃഷ്ണൻ, കോസ്റ്റ്യൂം ശ്രീരാഖി , കാസ്റ്റിംഗ് ഡയറക്ടർ സൂപ്പർ ഷിബു, കൊറിയോഗ്രാഫി കനലി, അസോസിയേറ്റ് എഡിറ്റർ വിപിൻ നീൽ, അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് വൈഷ്ണവ് എസ് ബാബു, വിഷ്ണു വസന്ത, ആദിൽ തുളുവത്ത് & ഉമർ ഷാറൂഖ്, ടൈറ്റിൽ അനിമേഷൻ വിജിത് കെ ബാബു, സ്റ്റിൽസ് യൂനുസ് ഡാക്‌സോ & വി. പി. ഇർഷാദ്, പി. ആർ. ഓ. മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ ഗോകുൽ എ ഗോപിനാഥൻ.No comments:

Powered by Blogger.