തൃഷയുടെ " രാംങ്കി " ഡിസംബർ 30ന് റിലീസ് ചെയ്യും. അനശ്വര രാജൻ പ്രധാന വേഷത്തിൽ.

തൃഷയെ പ്രധാന കഥാപാത്രമാക്കി ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ അല്ലിരാജ സുബാസ്കരൻ നിർമ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം " രാങ്കി "എം. ശരവണൻ സംവിധാനം ചെയ്യുന്നു. ഡിസംബർ 30 ന് ഈ ചിത്രം ഗോകുലം മൂവിസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും. 

മലയാളി താരം അനശ്വര രാജൻ മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

ഓൺലൈൻ ചാനൽ റിപ്പോർട്ടറായ തയ്യാൽ നായഗി തന്റെ മരുമകളുടെ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്തി. ലിബിയയിൽ നിന്നുള്ള ആലിം എന്ന 17 വയസ്കാരനെ അവൾ കണ്ടുമുട്ടുന്നു. ആ അക്കൗണ്ടിൽ അവളുമായി ചാറ്റ് ചെയ്യുന്നു.മറുവശത്ത്തയ്യൽനായഗിയെയും അവളുടെ അനിന്തരവളെയും ചൂണ്ടയിട്ട് ആലിമിനെ തങ്ങളുടെ കസ്റ്റഡിയിൽ കൊണ്ടുവരാൻ എഫ് ബി ഐ ആഗ്രഹിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.

എ.ആർ. മുരുകദോസ് രചനയും,കെ.എ ശക്തിവേൽ ഛായാഗ്രഹണവും, എം. സുബാറക്ക് എഡിറ്റിംഗും , സി. സത്യ സംഗീതവും , കബിലൻ ഗാന രചനയും നിർവ്വഹിക്കുന്നു. ചിന്മയിശ്രീപാദ , സി. സത്യ, യാസിൻ , നിസാർ എന്നിവരാണ് " പാനി തുളി ...." എന്ന ഗാനം ആലപിച്ചിരിക്കുന്നത്.


സലിം പി. ചാക്കോ.
No comments:

Powered by Blogger.