"ഇന്നിന്റെ യഥാർത്ഥ്യങ്ങളുടെ നേർകാഴ്ചയാണ് - സത്യത്തിന് മറ്റൊരു അടിക്കുറിപ്പാണ് " ഭാരത സർക്കസ്.Rating: ⭐⭐⭐⭐ / 5.
സലിം പി.ചാക്കോ .

നടൻ സോഹൻ സീനുലാൽ സംവിധാനം ചെയ്ത
പോലീസും ദളിത് രാഷ്ട്രീയവും  ചർച്ച ചെയ്യുന്ന ചിത്രമാണ്  " ഭാരത സർക്കസ് : അടവുകൾ അവസാനിക്കുന്നില്ല " .

ഒളിഞ്ഞും മറഞ്ഞും പലരും പറയാൻ ശ്രമിച്ച ശക്തമായ വിഷയത്തെ പ്രത്യക്ഷമായി തന്നെ ജനങ്ങളിലേക്ക് തുറന്നു കാണിക്കുന്ന ചിത്രമാണ് "ഭാരത സര്‍ക്കസ് " . തൃശൂർ ജില്ലയിലെ പൊന്നംകുളം സ്റ്റേഷൻ പരിധിയാലാണ് കഥ നടക്കുന്നത്.

ബിനു പപ്പു ( ലക്ഷ്മൺ കാണി ), ഷൈൻ ടോം ചാക്കോ ( അനൂപ് ഉണ്ണിത്താൻ ), സംവിധായകൻ എം.എ.നിഷാദ് ( സി.ഐ. ജയചന്ദ്രൻ നായർ ) എന്നിവർ
പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു.

ആരാദ്ധ്യ ആൻ ( തൻസി കബീർ ) ,ജാഫർ ഇടുക്കി
( ജെ.പി. പിള്ള),നേയചെറിയാൻ ( പൊന്നു ), അഭിജ ( എസ്.പി സാറാ സൈമൺ ),  സുധീർ കരമന (മോനോൻ ), സജു നവോദയ ( അഡ്വ. അലിയാർ ), സരിത കുക്കു ( റോസ് ലിൻ
ജോസ് ), പ്രമോദ് കലാഭവൻ 
( ബീനിഷ്), മീരാ നായർ (കൃഷ്ണപ്രിയ ),ജയകൃഷ്ണൻ 
( ഹരി നായർ ) എന്നിവർ വിവിധ കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു. ഇവരോടൊപ്പം സുനിൽ സുഖദ,  , ലാലി, ദിവ്യ എം.നായർ ,ജോളി ചിറയത്ത്, അനു നായർ  എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ബെസ്റ്റ് വേ എന്റർടെയിൻ
മെന്റിന്റെ ബാനറിൽ അനൂജ് ഷാജിഈചിത്രംനിർമ്മിച്ചിരിക്കുന്നു. മുഹാദ് വെമ്പായമാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.
ബിനുകുര്യൻഛായാഗ്രഹണവും
ബിജിബാൽ സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ : വി.സാജൻ, പ്രൊഡക്ഷൻ കൺട്രോളർദീപക്പരമേശ്വരൻ, ഗാനരചന :ബി.കെ ഹരി
നാരായണൻ,കവിത:പി.എൻ.ആർ കുറുപ്പ്. കലാസംവിധാനം :പ്രദീപ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: അരുൺ മനോഹർ, കോ-ഡയറക്ടർ : പ്രകാശ് കെ. മധു, സൗണ്ട് ഡിസൈൻ :ഡാൻ,പ്രൊഡക്ഷൻ എക്സികുട്ടീവ്:നസീർകാരന്തൂർ, സ്റ്റിൽസ് : നിദാദ്, ഡിസൈൻ :കോളിൻസ് ലിയോഫിൽ പിആർഒ: എഎസ് ദിനേശ്. മാർക്കറ്റിംഗ് ആന്റ് പിആർ സ്ട്രാറ്റജി : കണ്ടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ ബ്രാന്റിംഗ് : ഒബ്സ്ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണംനിർവ്വഹിച്ചിരിക്കുന്നത്. 

കേൾക്കുന്നവന്റെ മനസിനും രക്തത്തിനും...വീര്യം കൂട്ടുന്ന പാട്ട്.....സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വിവാദങ്ങൾക്ക്
വഴിയൊരുക്കിയ "പുലയാടി മക്കൾക്ക് പുലയാണ് പോലും .... "  എന്ന ഗാനത്തിന്റെ റീമിക്സ് ക്ലൈമാക്സിൽ
ഉൾപ്പെടുത്തിയത് ഗംഭീരമായി. 

"പൊളിറ്റിക്കൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രമാണ്  ഭാരത സർക്കസ്.വേട്ടക്കാരനും
വേട്ടയാടപ്പെടുന്നവനും നിലനിൽപ്പിന് വേണ്ടി നടത്തുന്ന പോരാട്ടം കൂടിയാണിത്.  

" മേനോൻ പയ്യന് ആദിവാസി പെണ്ണിനെ കൊടുക്കില്ല ... , അത് സാരമില്ല കൊച്ചേട്ടാ.... , ഉപ്പാപ്പിനെ കപ്പവാട്ടാൻ പഠിപ്പിക്കല്ലെ...." തുടങ്ങിയ സംഭാഷണങ്ങൾ എടുത്ത് പറയാം .

ബിനു പപ്പു , ഷൈൻ ടോം ചാക്കോ എന്നിവർ മികച്ച അഭിനയംകാഴ്ചവെച്ചിരിക്കുന്നു. സംവിധായകൻ എം.എ നിഷാദിന്റെ സി.ഐ ജയചന്ദ്രൻ നായർ എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ പിടിച്ച്പറ്റി. ബിനു , ഷൈൻ , നിഷാദ്  എന്നിവരുടെ മൽസരഅഭിനയം സിനിമയ്ക്ക് മാറ്റ് കൂട്ടി.

സോഹൻ സീനുലാലിന്റെ ഇരുത്തം വന്ന സംവിധാനം എടുത്ത് പറയാം. നമുക്ക് ചുറ്റുമുള്ള പല സംഭവങ്ങളും തിരക്കഥയിൽ ഉൾപെടുത്താൻ മുഹാദ് വെമ്പായത്തിന് കഴിഞ്ഞു.  

പാവപ്പെട്ടവന് സംരക്ഷണം നൽകാൻആരും ഇല്ല തോന്നൽ എങ്ങനെ പരിഹരിക്കാൻ കഴിയുമെന്നും സിനിമ പറയുന്നു.കുടുംബ സമേതം കണ്ടിരിക്കേണ്ട വ്യത്യസ്തയുള്ള ഇന്നിന്റെ യഥാർത്ഥ്യങ്ങളുടെ
നേർകാഴ്ചയാണ് " ഭാരത സർക്കസ് " .
 

No comments:

Powered by Blogger.