ആരാദ്ധ്യ ആൻ as ശീതൾ in കാക്കിപ്പട.

നീരജ് മണിയൻപിള്ള രാജു, അപ്പാനി ശരത്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന ചിത്രമാണ്  "കാക്കിപ്പട"

ആരദ്ധ്യ ആൻ ശീതൾ എന്ന കഥാപാത്രത്തെഅവതരിപ്പിക്കുന്നു.സമകാലീനസംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു ചിത്രമാണ് കാക്കിപ്പട.   

പ്ലസ് ടു, ബോബി എന്നീ
ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത കാക്കിപ്പട
എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽഷെജിവലിയകത്താണ് നിർമിക്കുന്നത്.

പൂർണ്ണമായും ത്രില്ലർ മൂഡിൽ
അവതരിപ്പിക്കുന്ന ഈ ചിത്രം തെളിവെടുപ്പിനായി കൊണ്ടു
വരുന്നഒരുപ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ്പൊലീസ്ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്.
പോലീസ്സുകാരുടെയുംപ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും സംഭവിച്ച ക്രൈമിനോടുംഉള്ളസമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമ കൂടിയാണ്‌ കാക്കിപ്പട.  പോലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസ്സുകാരിലേക്കുള്ള അന്വേഷണത്തിന്‍റെസഞ്ചാരമാണ് കാക്കിപ്പട.

കുടുംബ പ്രേക്ഷകര്‍ക്ക് ഒരു ക്രിസ്തുമസ്സ് വിരുന്നായി അണിയിച്ച് ഒരുക്കുന്ന ഈ ചിത്രത്തില്‍ നിരഞ്ജ് മണിയൻ പിള്ള രാജു,, അപ്പാനി ശരത്, ആരാദ്ധ്യ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ,വിനോദ്സാക്(രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളുംഅണിനിരക്കുന്നു.

തിരക്കഥ - സംഭാഷണം. ഷെബി ചൗഘട്, ഷെജി വലിയകത്ത്. ഛായാഗ്രഹണംപ്രശാന്ത് കൃഷ്ണ, സംഗീതം - ജാസി ഗിഫ്റ്റ്.എഡിറ്റിംഗ് ബാബു രത്നം. കലാസംവിധാനം സാബുറാം.
മേക്കപ്പ് പ്രദീപ് രംഗൻ.
കോസ്റ്റ്യും ഡിസൈൻ ഷിബു പരമേശ്വരൻ.നിശ്ചല ഛായാഗ്രഹണം  അജി മസ്ക്കറ്റ്.നിർമ്മാണ നിർവ്വഹണംഎസ്.മുരുകൻ.
മാർക്കറ്റിംഗ് റെക്സ് ജോസഫ്, ഷാ ഷബീർ (ഒപ്പുലന്റ് പ്രൊമോട്ടർസ് അല്ലിയാൻസ് ) ചിത്രം ക്രിസ്തുമസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും.വാഴൂർ ജോസ് .
മഞ്ജു ഗോപിനാഥ്( പി.ആർ.ഓ )

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.