നമ്മുടെ സമൂഹത്തിലെ ലിംഗ അസമത്വത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് : " ഗാട്ടാ ഗുസ്തി " .

Rating: 3.5 / 5.
സലിം പി. ചാക്കോ .
cpK desK. 

വിഷ്ണു വിശാൽ ,ഐശ്വര്യ
ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല
അയ്യാവുരചനയുംസംവിധാനവും നിർവ്വഹിക്കുന്ന തമിഴ് സ്പോർട്സ് ഡ്രാമയാണ് " ഗാട്ടാ ഗുസ്തി " . 
 
കീർത്തി ( ഐശ്വര്യലക്ഷ്മി) ഒരു ഗുസ്തിക്കാരിയും ബി.എസ്.സി ബിരുദധാരിയുമാണ്. അവളുടെ മാതാപിതാക്കൾ അവളെ വിവാഹം കഴിപ്പിക്കാൻ തിരുമാനിക്കുന്നു. അവളുടെ ജീവിത ശൈലി കാരണം  അവളെ വിവാഹം കഴിക്കാൻ ആരും തയ്യാറാക്കുന്നില്ല. 

പൊള്ളാച്ചിയിലുള്ള എട്ടാം ക്ലാസ് പാസായ വീരയ്ക്ക് (വിഷ്‌ണു വിശാൽ ) വിവാഹം കഴിക്കാൻ രണ്ട് നിബന്ധനകൾ ഉണ്ട്. ഒന്ന് : നീളമുള്ള മുടിവേണം.രണ്ട്:അവനെ ക്കാൾ  വിദ്യാഭ്യാസം
കുറവായിരിക്കണം.കീർത്തി
യുടെ അമ്മാവൻ അവളുടെ പഠിത്തത്തെക്കുറിച്ച് കള്ളം പറയുന്നു.വീരയുംകീർത്തിയുംവിവാഹിതരാവുന്നു.വീര തന്റെ ഭാര്യയെക്കുറിച്ചുള്ള  സത്യം അറിയുബോൾ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

കരുണാസ് , ശ്രീജരവി , മുനിഷാന്ത് , കാളി വെങ്കട്ട് ,  . റെഡിൻ കിംഗ്സിലി, ഗജരാജ് , ഹരീഷ് പേരടി, അജയ് , ശത്രു , മാത്യു വർഗ്ഗീസ് എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

റിച്ചാർഡ് എം.നാഥൻ ഛായാഗ്രഹണവും , പ്രസന്ന ജി.കെ എഡിറ്റിംഗും , ജസ്റ്റിൻ പ്രഭാകർ സംഗീതവും നിർവ്വഹിക്കുന്നു.രവിതേജ , വിഷ്ണു വിശാൽ ,എന്നിവരാണ് ഈ ചിത്രംനിർമ്മിച്ചിരിക്കുന്നത്.
മാജിക് ഫ്രെയിംസാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

നമ്മുടെ സമൂഹത്തിലെ ലിംഗ അസമത്വത്തെക്കുറിച്ച് ഈ സിനിമ സംസാരിക്കുന്നു. ഇത് പ്രസംഗങ്ങൾ കൊണ്ടല്ല . ചിരിയും വരികളും ഫൈറ്റും ഓക്കെ കൊണ്ടാണ് ചെയ്തിരിക്കുന്നത്.ജസ്റ്റിൻ പ്രഭാകറിന്റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് ശക്തമായപിൻതുണനൽകുന്നു 
കഥയും ആമുഖവും ട്രീറ്റ്മെന്റും എല്ലാം കുടുംബ പ്രേക്ഷകരെ ആകർഷിക്കാൻവേണ്ടിയുള്ളതാണ്. ഐശ്വര്യലക്ഷ്മിയും വിഷ്ണു വിശാലും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
 

No comments:

Powered by Blogger.