അജിത്കുമാറിന്റെ " Thunivu " .

അജിത്കുമാർ പ്രധാന വേഷത്തിൽ എത്തുന്ന " Thunivu " എച്ച്. വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ്. മഞ്ജു വാര്യർ , മമത ചാരി, വീര , പ്രേംകുമാർ , ജോൺ കോക്കൻ , നയന സായ്, അമീർ, അജയ്, സിബി ചന്ദ്രൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

നീരവ് ഷാ ഛായാഗ്രഹണവും, വിജയ് വേലുക്കുട്ടി എഡിറ്റിംഗും ,ജിബ്രാൻ സംഗീതവും, വൈശാഖ് ഗാന രചനയും നിർവ്വഹിക്കുന്നു. അനിരുദ്ധാണ് ഗാനം ആലപിച്ചിരിക്കുന്നത്. വി. ക്രീയേഷൻസിന്റെ ബാനറിൽ
ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. 2023 പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയുന്നു. 

സലിം പി. ചാക്കോ. 


No comments:

Powered by Blogger.