നിഗൂഢതകളുടെ ചുരുളഴിക്കാനെത്തുന്നു സസ്പെൻസ് ത്രില്ലർ ചിത്രം റെഡ് ഷാഡോ ഡിസംബർ 9ന് റിലീസ് ചെയ്യും


മലയോരഗ്രാമമായ ഇല്ലിക്കുന്നിൽ നടക്കുന്ന കൊലപാതക പരമ്പര ആ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നു. സൈമന്റെയും മേരിയുടെയുംപതിനാലുകാരിയായ മകൾ ഡാലിയ , ഭ്രാന്തിയായ കത്രീന, മെംബർ സൂസന്നയുടെ മകൾ അങ്ങനെ നീളുന്നു ആ പട്ടിക . 

ആ കൊലപാതകപരമ്പരയ്ക്കു പിന്നിൽ പോലീസിന്റെ സംശയമുന നീളുന്നത് അവിടുത്തെ ഫുട്ബോൾ കോച്ചായആന്റോഅലക്സിലേക്കാണ്.ആന്റോപോലീസ്കസ്റ്റഡിയിലാകുന്നുവെങ്കിലും തന്റെ നിരപരാധിത്വംതെളിയിക്കാനുള്ള ശ്രമത്തിൽ കസ്റ്റഡിയിൽ നിന്നുംരക്ഷപ്പെടുന്നു. 
ആന്റോ നിരപരാധിത്ത്വം തെളിയിക്കുമോ ? 

ആ കൊലപാതകങ്ങൾക്കു പിന്നിലെ കറുത്ത ശക്തി ആരുടേതായിരിക്കും?നിഗൂഡതകളുടെചുരുളഴിക്കാനെത്തുകയാണ് "റെഡ് ഷാഡോ " എന്ന സസ്പെൻസ് ത്രില്ലർ ചിത്രം ഡിസംബർ 9 ന് തീയേറ്ററുകളിൽ എത്തും  

                                          മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപർണ , വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ , അജോൻ ജോളിമസ്, നവീൻ, അനൂപ്, ഷാജി ചീനിവിള , സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി , മുബീർ, മനോജ്, ഹരി, രാധാകൃഷ്ണൻ , അനിൽ പീറ്റർ എന്നിവർ അഭിനയിക്കുന്നു.

ബാനർ , നിർമ്മാണം - ഫിലിം ആർട്ട് മീഡിയ ഹൗസ്, കഥ, സംവിധാനം - ജോളിമസ്, തിരക്കഥ,സംഭാഷണംമേനംകുളം ശിവപ്രസാദ്,ഛായാഗ്രഹണം - ജിട്രസ്, എഡിറ്റിംഗ് , കളറിസ്റ്റ് - വിഷ്ണു കല്യാണി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മണക്കാട് അയ്യപ്പൻ, പ്രോജക്ട് കോ ഓർഡിനേറ്റർ - സതീഷ് മരുതിങ്കൽ, ഗാനരചന - അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം - അനിൽ പീറ്റർ , ബൈജു അഞ്ചൽ, ഗായകർ - എം ജി ശ്രീകുമാർ , അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാൽ, സ്റ്റെഫിബാബു,പശ്ചാത്തലസംഗീതം - റിക്സൺ ജോർജ് സ്റ്റാലിൻ , ചമയം - രതീഷ് രവി , കല- അനിൽ പുതുക്കുളം, കോസ്റ്റ്യും - വി സിക്സ് , കൊറിയോഗ്രാഫി - ഈഹ സുജിൻ , ആക്ഷൻ -രതീഷ് ശിവ, അസ്സോസിയേറ്റ് ഡയറക്ടർ - ബിജു സംഗീത ,  ലൊക്കേഷൻ മാനേജർ - സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സംവിധാന സഹായികൾ - അനിൽ കൃഷ്ണൻ , ആനന്ദ് ശേഖർ,  മെസ് മാനേജർ - ഷാജി ചീനിവിള , യൂണിറ്റ്, സ്റ്റുഡിയോ - എച്ച് ഡി സിനിമാകമ്പനി, ഓൺലൈൻ പാർട്ട്ണർ - പുലരി ടീവി , ഓൺലൈൻ പ്രൊമോട്ടർ - അജോൺ ജോളിമസ്, വിതരണം - 72 ഫിലിം കമ്പനി,  ഡിസൈൻ - അഖിൽ വിജയ്, സ്റ്റിൽസ് - സിയാദ്, ജിയോൻ ജി ജിട്രസ്. 

പി ആർ ഓ :
അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.