ഭദ്രൻ സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ " സ്ഫടികം " 2023 ഫെബ്രുവരി 9ന് " 4K Atmos എത്തുന്നു.


എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച 
മോഹൻലാലിന്റ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.

ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ ഭദ്രൻ സംവിധാനം ചെയ്യുന്ന " സ്ഫടികം "  2023 ഫെബ്രുവരി " 4k Atmos എത്തുന്നു.

ഓർക്കുക.  27വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്...

'അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?.' 

1995 മാർച്ച് 15ന് റിലീസ് ചെയ്ത് വൻ ഹിറ്റായി മാറിയ ചിത്രമാണ് " സ്ഫടികം " .

ആടു തോമ എന്ന തോമസ് ചാക്കോയായി മോഹൻലാലും, റിട്ടേയർഡ് ഹെഡ്മാസ്റ്റർ സി.പി. ചാക്കോയായി  തിലകനും, കുറ്റിക്കാടൻ എസ്.ഐ.ആയി സ്ഫടികം ജോർജ്ജും , തുളസിയായി ഉർവ്വശിയും, ലൈലായി സിൽക്ക് സ്മിതയും  വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

അശോകൻ,ചിപ്പി,കെ.പി.എ.സി ലളിത ,രാജൻ പി. ദേവ്, നെടുമുടിവേണു.മണിയൻപിള്ള, കരമന ജനാർദ്ദനൻനായർ, എൻ. എഫ് വർഗ്ഗീസ് ,നിസാർ, വി.കെ.ശ്രീരാമൻ,ബിന്ദുവാരാപ്പുഴ, ബഹദൂർ ,കുണ്ടറ ജോണി, ഭീമൻ രഘു ,രൂപേഷ് പീതാംബരൻ ,ആര്യ അനൂപ് ,
പി .എൻ . സണ്ണി ,പറവൂർ ഭരതൻ, കനകലത , ശങ്കരാടി, ചാലി പാലാ ,എൻ.എൽ. ബാലകൃഷ്ണൻ ,അജിത് കൊല്ലം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

തിരക്കഥ ഭദ്രനും, രാജേഷ് ബാബുവും ,ഛായാഗ്രഹണം ജെ. വില്യംസും ,എസ്. കുമാറും, എഡിറ്റിംഗ് എം.എസ്. മണിയും, 
സംഗീതം എസ്.പി. വെങ്കിടേഷും നിർവ്വഹിക്കുന്നു. 

മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. തെലുങ്ക് ,തമിഴ് ,കന്നഡ ഭാഷകളിലേക്ക് ഈ ചിത്രം റിമേക്ക് ചെയ്തു. എട്ട് കോടിയിൽപരം രൂപയാണ് അന്ന് കളക്ഷൻ നേടിയത്. 

സലിം പി. ചാക്കോ .  

No comments:

Powered by Blogger.