" ഹിഗ്വിറ്റ " ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.
ഹേമന്ത് .ജി.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന " ഹിഗ്വിറ്റ " എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭയായ ഡോ.ശശി തരൂർ എം.പി.യുടെ ഓഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.

സെക്കൻ്റ്ഹാഫ്പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത്
മാംഗോസ് എൻ കോക്കനട്ട് സിസിൻ്റെ ബാനറിൽ ബോബി തര്യൻ - സജിത് അമ്മ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ആലപ്പുഴയിലെ ഫുട്ബോൾ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് സ്പോർട്സ് ക്വാട്ടയിൽ കണ്ണൂരിലെ ഒരു ഇടതുനേതാവിൻ്റെഗൺമാനായി നിയമനം ലഭിക്കുകയും തുടർന്നുണ്ടാകുന്നസംഭവങ്ങളുമാണ് തികച്ചും രസാകരവും ഒപ്പംസമകാലീനമായസംഭവങ്ങളിലൂടെയുംഅവതരിപ്പിക്കുന്നത്

ധ്യാൻശ്രീനിവാസൻഗൺമാനേയും സുരാജ് വെഞ്ഞാറമൂട് ഇടതുപക്ഷ നേതാവിനേയും പ്രതിനിധീകരിക്കുന്നനമ്മുടെ നാടിൻ്റെഇന്നത്തെപ്രശ്നങ്ങളുടെഒരുനേർക്കാഴ്ച്ചയായിരിക്കും ഈ ചിത്രം.

മനോജ്.കെ.ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി,വിനീത് കുമാർ, മാമുക്കോയ, അബു സലിം , ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരുംനിരവധിപുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

വിനായക് ശശികുമാർ ,ധന്യാ നിഖിൽഎന്നിവരുടെവരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു.ഫാസിൽ നാസർ ഛായാഗ്രാഹണവും പ്രസീത് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം - സുനിൽ കുമാർ.മേക്കപ്പ് - അമൽ ചന്ദ്രൻ , കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കുടമാളൂർ രാജാജി.
അസ്സോസ്സിയേറ്റ്ഡയറക്ടേർസ്  അരുൺ.ഡി. ജോസ്.ആകാശ് രാംകുമാർ,പ്രൊഡക്ഷൻ മാനേജേഴ്സ് - നോബിൾ ജേക്കബ്, എബി കോടിയാട്ട്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ്മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് - ഈ, കുര്യൻ, വാഴൂർ ജോസ്.

No comments:

Powered by Blogger.