മാതാപിതാക്കളും മക്കളും തമ്മിലുള്ള ഹൃദയബന്ധമാണ് " ഹയ " . LOVE WITH VANITY, LOVE WITH MODESTY .


Rating : 3.5 / 5
സലിം പി. ചാക്കോ
cpK desK.


പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി വാസുദേവ് സനൽ സംവിധാനം ചെയ്ത ക്യാമ്പസ് ത്രില്ലർ ചിത്രമാണ്  " ഹയ " .
ഗുരു സോമസുന്ദരം , ശ്രീധന്യ, ജോണിആന്റണി,സംവിധായകൻ ലാൽ ജോസ് , ഇന്ദ്രൻസ് ,
ഭരത്, ശംഭു മേനോൻ ,ചൈതന്യ പ്രകാശ്,അക്ഷയഉദയകുമാർ,കോട്ടയം രമേഷ് , ശ്രീകാന്ത് മുരളി , സണ്ണി സരിഗ , ബിജു പപ്പൻ , ശ്രീജ അജിത്ത് , ഭരത് , ലയ സിംസ, വിജയൻ കാരന്തൂർ തുടങ്ങിയവർ ഈചിത്രത്തിൽ
അഭിനയിക്കുന്നു. സിക്സ് 
സിൽവർസേൾസ്സ്റ്റുഡിയോയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സമകാലീന വിഷയങ്ങളും, ക്യാമ്പസ് ജീവിതത്തിന്റെ ആഘോഷങ്ങളുംഉൾപ്പെടുന്നതാണ് ഈ സിനിമ .

മാധ്യമ പ്രവർത്തകൻ മനോജ് ഭാരതി തിരക്കഥയും, സന്തോഷ് വർമ്മ, മനു മഞ്ജിത്ത്, സതീഷ് ഇടമണ്ണേൽ , പ്രൊഫ.പി.എൻ.
ഉണ്ണികൃഷ്ണൻ പോറ്റി,  ലക്ഷ്മി മേനോൻ എന്നിവർ ഗാന രചനയും, വരുൺ സുനിൽ സംഗീതവുംനൽകുന്നു.കെ.എസ്. ചിത്ര, അസ്‌ലം അബ്ദുൾ മജീദ് , ക്രിസ്റ്റിൻ ജോസ് വടശ്ശേരിയിൽ,വിഷ്ണുസുനിൽ  ,വരുൺ സുനിൽ , ബിനു സരിഗ , ജ്യെൻ ഫെർണാണ്ടസ്, രശ്മി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

ജിജു സണ്ണി ഛായാഗ്രഹണവും, അരുൺ തോമസ് എഡിറ്റിംഗും , സാബു റാം കലാസംവിധാനവും, എസ്. മുരുകൻ പ്രൊഡക്ഷൻ കൺട്രോളറും,അരുൺമനോഹർ കോസ്റ്റുംസും , ലിബിൻ മോഹൻ മേക്കപ്പും ഒരുക്കുന്നു. 

പ്രിയം (2000) ,  പ്ലെയേസ്
( 2013) , ഗോഡ്സ്  ഓൺ കൺട്രി ( 2014) എന്നി ചിത്രങ്ങൾക്ക് ശേഷം വാസുദേവ് സനൽ ഒരുക്കുന്ന ചിത്രമാണിത്.ആദ്യമായി റോബോ ഫൈറ്റ് ഈ ചിത്രത്തിൽഉൾപ്പെടുത്തിയിരിക്കുന്നു. ലവകുശയാണ് ഇത് സൃഷ്ടിച്ചത്.

പ്രമേയം, അവതരണം എന്നിവ ശ്രദ്ധിക്കപ്പെട്ടു. ക്യാമ്പസിലെ വിദ്യാർത്ഥികൾക്കിടയിലെ പ്രണയപകയെന്നഗൗരവതരമായ വിഷയമാണ്ഈസിനിമയുടെ പ്രമേയം. 

ഗുരുസോമസുന്ദരം, ജോണി ആന്റണി,ഇന്ദ്രൻസ് ,ശ്രീധന്യ , പുതുമുഖം ഭരത് എന്നിവരുടെ അഭിനയം പ്രേക്ഷക ശ്രദ്ധനേടി. മുൻ ചിതങ്ങളിൽ നിന്ന് വേറിട്ട സംവിധാനശൈലിയാണ് ഈ ചിത്രത്തിൽ വാസുദേവ് സനൽ സ്വീകരിച്ചത്. എഞ്ചിനീയറിംഗ് കോളേജിന്റെ ദ്യശ്യഭംഗി
ഒപ്പിയെടുത്തിരിക്കുകയാണ്. 

ക്യാമ്പസ്പ്രണയവുംനിരസിക്കലും വഞ്ചിക്കപ്പെടലും കാരണം മറ്റൊരാളുടെ ജീവൻഎടുക്കാൻ മടിയില്ലാത്ത യുവാക്കളുടെയും യുവതികളുടെയും എത്രയെത്ര കഥകളാണ്  നമുക്ക് ചുറ്റും വാർത്തകളിൽ നിറയുന്നത്.

മക്കളെ വളർത്തി അവരുടെ അഭിലാഷങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന രക്ഷാകർത്താക്കൾഎല്ലായിപ്പോഴും കൂടെ നിൽക്കണം. പകയും വിദ്വേഷവും ഒന്നിനും പരിഹാരമല്ലെന്ന് ഇന്നത്തെ യുവസമൂഹത്തോട് സിനിമ പറയുന്നു. ആൺ, പെൺ വ്യത്യാസമില്ലാതെ അവരുടെ ഓരോ നീക്കങ്ങളിലും രക്ഷാകർത്താക്കളുടെ കരുതൽ വേണം.

സോഷ്യൽ മീഡിയായുടെ കൈകളിൽ അമർന്നിരിക്കുന്ന പുത്തൻതലമുറയെ അതിൽ നിന്ന് കുറെയെങ്കിലും പിന്തിരിപ്പിക്കാൻ ശ്രമിക്കണം. 
ക്യാമ്പസിലെ പ്രണയവും, അതിൽ സത്യസന്ധമായ പ്രണയവുംതിരിച്ചറിയേണ്ടതുണ്ടെന്ന സന്ദേശവും സിനിമ നൽകുന്നു. കുടുംബ പശ്ചാത്തലത്തിലുള്ള സിനിമ കൂടിയാണ് " ഹയ " .

No comments:

Powered by Blogger.