വരുൺ ധവാന്റെ " ഭേദിയ " നാളെ തിയേറ്ററുകളിൽ എത്തും.

അമർ കൗശിക് സംവിധാനം ചെയ്യുന്ന ഹിന്ദി കോമഡി ഹൊറർ ചിത്രം ഭേദിയ ( Bhediya ) നാളെ ( നവംബർ 25) തിയേറ്ററുകളിൽ എത്തും. 

വരുൺ ധവാൻ , കൃതിക സനോൺ , ദീപക് 
ഡോബ്രിയാൽ , അഭിഷേക് ബനാർജി, പാലിൻ , ശ്രദ്ധകപൂർ, അർണോബ് ഖാൻ അകിബ്, ശരദ് കേൽക്കർ തുടങ്ങിയവർ ഈചിത്രത്തിൽ
അഭിനയിക്കുന്നു. 

നിരേൻ ഭട്ട് രചനയും , ജിഷ്ണു ഭട്ടചാരി ഛായാഗ്രഹണവും, സംയുക്ത കാസ എഡിറ്റിംഗും , സച്ചിൻ ജിഗർ സംഗീതവും നിർവ്വഹിക്കുന്നു. 

മഡോക് ഫിലിംസ് , ജിയോ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ദിനേശ് വിജനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന വളരെ സവിശേഷവും മാന്ത്രികവുമായ ഒരു രാത്രിയിൽ ഭാസ്കറിന് ചെന്നായയുടെ കടിയേറ്റു. ആ കടിയിൽ ചെന്നായയുടെ കഴിവുകളും സവിശേഷതകളും അയാൾക്ക് ലഭിക്കുന്നു. മാത്രവുമല്ല പൗർണ്ണമി രാത്രികളിൽ ഭാസ്കർ ചെന്നയായി മാറുന്നു. തുടർന്ന് നടക്കുന്ന  സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ദിനേശ് വിജന്റെ കോമഡി - ഹൊറർ പശ്ചാത്തലത്തിലുള്ള മുന്നാമത്തെ ചിത്രമാണിത്. 


സലിം പി. ചാക്കോ 
cpK desK.

No comments:

Powered by Blogger.