മെഗാസ്റ്റാർ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യയുടെ ബോസ് പാർട്ടി ഗാനം പുറത്തിറക്കി.ഈ വർഷത്തെ പാർട്ടി ഗാനം- മെഗാസ്റ്റാർ ചിരഞ്ജീവി, ഉർവ്വശി റൗട്ടേല, ബോബി കൊല്ലി, മൈത്രി മൂവി മേക്കേഴ്‌സിന്റെ വാൾട്ടയർ വീരയ്യ എന്നിവരുടെ 

മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും സംവിധായകൻ ബോബി കൊല്ലിയുടെയും (കെ.എസ്. രവീന്ദ്ര) ക്രേസി മെഗാ മാസ്സ് ആക്ഷൻ എന്റർടെയ്നർ വാൾട്ടയർ വീരയ്യ 2023-ൽ പുറത്തിറങ്ങുന്ന ഏറ്റവും പ്രതീക്ഷയോടെകാത്തിരിക്കുന്ന ചിത്രങ്ങളിൽഒന്നാണ്.ചിത്രത്തിന് പ്രതീക്ഷകളെ സിനിമയിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തിറക്കി.


റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദാണ് ഗാനംരചിക്കുകയും ആലപിക്കുകയും ചെയ്തത്. തനത് ഡിഎസ്പി ശൈലിയിൽ ഫുൾ ഓൺ മസാല നമ്പറാണ് ബോസ് പാർട്ടി ഗാനം.  നകാഷ് അസീസിന്റെയുംഹരിപ്രിയയുടെയും ചലനാത്മകമായ ശബ്ദത്തിലുള്ള ഗാനത്തിന് അദ്ദേഹത്തിന്റെ റാപ്പ് ഇരട്ടി ഊർജം പകരുന്നു.  ശ്രോതാക്കളെആവേശഭരിതരാക്കുന്നDSPട്രാക്ക്ഇതിനോടൊപ്പം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു.

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ എനർജറ്റിക് പ്രകടനവും ഗാനത്തിന്റെപ്രധാനആകർഷകനങ്ങളിൽ ഒന്നാണ്.ലുങ്കിയിൽ ചിരഞ്ജീവിയുടെ വിന്റേജ് മാസ് അവതാരവും തുടർന്ന് അദ്ദേഹത്തിന്റെ മാസ്സ് നൃത്തങ്ങളും ആരാധകരെ ആവേശം കൊള്ളിക്കുന്നു.   ഉർവശി റൗട്ടേല ആണ് ചിരഞ്ജീവിക്കൊപ്പം ഗാനത്തിൽ ചുവട് വയ്ക്കുന്നത് ശേഖർ മാസ്റ്ററായിരുന്നു ഗാനത്തിന്റെ കൊറിയോഗ്രഫി.

മാസ് മഹാരാജ രവി തേജ ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെഅവതരിപ്പിക്കുന്നുണ്ട്.  എല്ലാ കൊമേഴ്‌സ്യൽ ചേരുവകളും ചേർന്ന ഒരു മാസ്സ് ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി ശ്രുതി ഹാസനാണ് നായിക.  മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ജികെമോഹൻ സഹനിർമ്മാതാവാണ്.
ആർതർ എ വിൽസൺ ക്യാമറ ചലിപ്പിക്കുമ്പോൾ നിരഞ്ജൻ ദേവരാമനെ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറുമാണ്.  സുസ്മിത കൊനിഡേലയാണ്
വസ്ത്രാലങ്കാരം.കഥയും സംഭാഷണവും ബോബി തന്നെ എഴുതിയപ്പോൾ കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  എഴുത്ത് വിഭാഗത്തിൽ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരുംഉൾപ്പെടുന്നു.വാൾട്ടയർ വീരയ്യ 2023-ലെ സംക്രാന്തിക്ക്പ്രദർശനത്തിനെത്തും.

അഭിനേതാക്കൾ: ചിരഞ്ജീവി, രവി തേജ, ശ്രുതി ഹാസൻ തുടങ്ങിയവർ.
കഥ, സംഭാഷണം, സംവിധാനം: കെ എസ് രവീന്ദ്ര (ബോബി കൊല്ലി)നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ
ബാനർ: മൈത്രി മൂവി മേക്കേഴ്സ് സംഗീത സംവിധായകൻ: ദേവി ശ്രീ പ്രസാദ്, DOP: ആർതർ എ വിൽസൺ,എഡിറ്റർ: നിരഞ്ജൻ ദേവരാമനെപ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്
സഹനിർമ്മാതാക്കൾ: ജി കെ മോഹൻ, പ്രവീൺ എം
തിരക്കഥ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി
രചന: ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി,സിഇഒ: ചെറി
കോസ്റ്റ്യൂം ഡിസൈനർ: സുസ്മിത കൊനിഡേല
ലൈൻ പ്രൊഡ്യൂസർ: ബാലസുബ്രഹ്മണ്യം കെ.വി.വി
പബ്ലിസിറ്റി : ബാബാ സായി
പിആർഒ: ശബരി.

No comments:

Powered by Blogger.