അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നാളെ 'ധബാരി ക്യുരുവി' പ്രദർശിപ്പിക്കും.

അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ വേൾഡ് പ്രിമിയർ ഗോവയിൽ ഇന്ത്യൻ പനോരമയിൽ നാളെ രാവിലെ 9:30 ന് (24/11/2022) "ധബാരിക്യുരുവി"
(അച്ഛൻ ആരെന്നറിയാത്ത പക്ഷി) പ്രദർശിപ്പിക്കും. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയനന്ദനൻ തൻ്റെ സിനിമയെക്കുറിച്ച് എഴുതുന്നു.

സ്വന്തം സ്വപ്നത്തിന്റെ ചിറകിൽ സ്വയം ആകാശം തേടുന്നവരുമായ ഗോത്രജീവിത പെണ്മയുടെ വ്യത്യസ്തങ്ങളായ ജീവിത കാഴ്ചകളാണ് ധബാരി ക്യുരുവിയിൽ അണി നിരക്കുന്നത്. അരക്ഷിത ഗോത്ര സമൂഹ ജീവിതത്തിന്റെ  ഇരയായ പെൺകുട്ടിയും, അതിജീവിച്ച പെൺകുട്ടിയും ധബാരി ക്യുരുവിയിൽ അഭിമുഖമായി നിൽക്കുന്നു. പെണ്മയുടെ അതിജീവന സന്ദേശമാണ് ധബാരിക്യുരുവി മുന്നോട്ട് വെക്കുന്നത്. 

ഇന്ത്യൻ സിനിമയിൽ ആദ്യമായിട്ടാണ് ഗോത്ര വർഗത്തിൽപ്പെട്ടവർ മാത്രം അഭിനയിച്ച ഒരു സിനിമയുണ്ടാകുന്നത്. ഒരു ചലച്ചിത്രം പോലും കാണാത്ത നിരവധി പേർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.മുഖ്യ ധാര ജീവിതത്തിൽ നിന്നും നിത്യവും പരിഹാസം ഏൽക്കേണ്ടി വരുന്നവരെഅഭിനയിപ്പിച്ചുകൊണ്ട്  ഒരു സിനിമ ഉണ്ടാക്കുക എന്നത് അഭിമാനകരമായ ഒരു വെല്ലുവിളിയായ് ഞാൻ കാണുന്നു.

ഒപ്പം നിന്നവർക്ക്
നിൽക്കുന്നവർക്ക്
സിനിമ സലാം

പ്രിയനന്ദനൻ
 

No comments:

Powered by Blogger.