മത്സ്യകന്യക കേന്ദ്ര കഥാപാത്രമായി ഒരു മലയാളചിത്രം, 'ഐ ആം എ ഫാദർ'; ഡിസംബർ 9 ന് തീയേറ്റർ റിലീസിന് ഒരുങ്ങി....

മത്സ്യകന്യക കേന്ദ്ര കഥാപാത്രമായി ഒരു മലയാളചിത്രം, 'ഐ ആം എ ഫാദർ'; ഡിസംബർ 9 ന് തീയേറ്റർ റിലീസിന് ഒരുങ്ങി....

വായക്കോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂദനൻ നിർമിച്ച് രാജു ചന്ദ്ര കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത 'ഐ ആം എ ഫാദർ ' എന്ന സിനിമ ഡിസംബർ 9ന് തീയേറ്റർ റിലീസിന് തയ്യാറായി. പ്ലാൻ 3 സ്റ്റുഡിയോസ്  പ്രൈവറ്റ് ലിമിറ്റഡ് ആണ് സഹ നിർമ്മാണം. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ ഗാനരചനയും,ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽതമിഴ്സംവിധായകൻസാമിയുടെഅക്കകുരുവിയിലൂടെപ്രധാനവേഷത്തിലെത്തിയ മഹീൻ,  തൊണ്ടി മുതലും ദൃക് സാക്ഷിയും സിനിമയിലൂടെ പ്രശസ്തനായ  മധുസൂദനൻ, അക്ഷര രാജ്, അനുപമ, സാമി എന്നിവർക്ക് പുറമെ ഇൻഷാ, ആശ്വന്ത്,  റോജി മാത്യു, സുരേഷ് മോഹൻ, വിഷ്ണു വീരഭദ്രൻ, രഞ്ജൻ ദേവ് തുടങ്ങിയവരുംഅഭിനയിക്കുന്നു. 

കഥാ പശ്ചാത്തലവും, മത്സ്യകന്യകയുടെദൃശ്യവുമെല്ലാം,വേറിട്ടൊരുആസ്വാദനത്തിന് പ്രതീക്ഷ നൽകുന്നു . ഇതിനോടകം നിരവധി അന്താരാഷ്ട്ര  ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരങ്ങൾ നേടിയ സിനിമ, പുതുമയുള്ള ചിന്തകൾക്ക് ലോക സിനിമയിലെ കലാ, വിപണന മൂല്യങ്ങളും ചേർത്തു പിടിക്കുന്നു. 10 ദിവസം കൊണ്ട് പൂർത്തിയാക്കിയ സിനിമ കണ്ണൂരിന്റെ കടലോര ഭംഗി ആസ്വദിക്കാനാകും.

കോ പ്രൊഡ്യൂസർ - രാജു ചന്ദ്ര, സഹസംവിധാനം- ബിനു ബാലൻ, എഡിറ്റിംഗ് - താഹിർ ഹംസ, മ്യൂസിക്  - നവ്നീത്, ആർട്ട്‌ - വിനോദ് കുമാർ, കോസ്റ്റ്യും - വസന്തൻ, ഗാനരചന - രാജു ചന്ദ്ര, മേക്കപ്പ് - പിയൂഷ്‌ പുരുഷു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസാർ മുഹമ്മദ്‌, പി.ആർ.ഒ - പി.ശിവപ്രസാദ്, സ്റ്റിൽസ് - പ്രശാന്ത് മുകുന്ദൻ, ഡിസൈൻ - പ്ലാൻ 3 എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
 
 

No comments:

Powered by Blogger.