മികച്ചസംഗീതസംവിധായികക്കുള്ള രാജ് നാരായൺ ജി ദൃശ്യ മാധ്യമ പുരസ്‌കാരം ശ്രേയ എസ് അജിത്തിന്

മികച്ചസംഗീതസംവിധായികക്കുള്ള രാജ് നാരായൺ ജി ദൃശ്യ മാധ്യമ പുരസ്‌കാരം  ശ്രേയ എസ് അജിത്തിന്

 ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായിക ശ്രേയ എസ് അജിത്തിന്റെ കരിയറിൽ ഒരു പൊൻ തൂവൽ കൂടി. സൂര്യ ടിവി യിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സുന്ദരി എന്ന സീരിയലിലെ" ശങ്കരി ശ്രീകരി " എന്ന് തുടങ്ങുന്ന സിറ്റുവേഷൻ സോങ്ങിനാണ് അവാർഡ് ലഭിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനെറ്റ് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ബിഗ്‌ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണനാണ് ശ്രേയക്കു അവാർഡ് സമ്മാനിച്ചത്. പ്രശസ്ത എഴുത്തുകാരി ശശികല വി മേനോനാണ് ഗാനം രചിച്ചിരിക്കുന്നത്
സംവിധാനം ഫൈസൽ അടിമാലി, തിരക്കഥ സിനോജ് നെടുങ്ങോലം, പ്രൊഡ്യൂസർ സന്ധ്യാ രാജേന്ദ്രൻ .

No comments:

Powered by Blogger.