" അനുരാഗം " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഒരൊറ്റ ഫസ്റ്റ് ലുക്കിൽ
പ്രണയ സിനിമകൾക് പുതു ജീവൻ നൽകിയ തെന്നിന്ത്യൻ ഡയറക്ടർ ഗൗതം വാസുദേവ് മേനോൻ, കുടുംബ പ്രേക്ഷരുടെ ഇഷ്ടതാരവുംസംവിധായകനുമായ ജോണി ആന്റണി, ക്വീൻ, കളർപടംതുടങ്ങിയഹിറ്റുകളിലൂടെ മലയാളികളുടെ മനം കവർന്ന അശ്വിൻ ജോസ്,96 സിനിമയിലൂടെ ഒരുപാട് ആരാധകവൃന്ദം സൃഷ്‌ടിച്ച ഗൗരി,മലയാളത്തിന്റെ സ്വകാര്യ അഹങ്കാരംഷീലാമ്മ,ഒരുകാലത്തു മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായ ദേവയാനി,ഒരുപാട് കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ലെന...  

ഇത്രയും വ്യത്യസ്തരായ താരങ്ങളെകാണിച്ചുകൊണ്ടാണ് അനുരാഗത്തിന്റെ വരവ് അണിയറക്കാർഅറിയിക്കുന്നത്.

ഈ ഒരൊറ്റ ഫസ്റ്റ് ലുക്ക്‌ മനസിലേക്ക് കയറികൂടാൻ ഇവരൊക്കെ തന്നെ ധാരാളം.. ഇത്ര വ്യത്യസ്തമായ ഒരു കാസ്റ്റിങ്ങിൽ അനുരാഗം ഒരുങ്ങുമ്പോൾ ഒരു പുതുമ നിറഞ്ഞ, മനസ് നിറക്കുന്ന ചിത്രത്തിന്റെ എല്ലാ സാധ്യതകളും പ്രേഷകർക്ക് മുൻപിൽ തെളിയുന്നുണ്ട്.. ഇവരെ കൂടാതെ മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്

ലക്ഷ്മിനാഥ്‌ക്രിയേഷൻസ്,സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ നിർമിച്ചു, പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ തിരക്കഥ ഒരുക്കുന്നത് അശ്വിൻ ജോസ് തന്നെയാണ്..

ചിത്രത്തിലെ ആദ്യഗാനം "ചില്ലാണെ..."  യൂട്യൂബിൽ ശ്രദ്ധ നേടി നേരത്തെ തന്നെ യുവാക്കളുടെ കയ്യടി വാങ്ങിയിരുന്നു.. ഡിസംബറിൽ പ്രദർശനത്തിനെത്തുന്ന ചിത്രം സംഗീതപ്രാധാന്യംഉള്ളതാണെന്ന് അണിയറക്കാർ മുൻപ് അറിയിച്ചിരുന്നു.. നവാഗതനായ ജോയൽ ജോൺസ് സംഗീതവും, സുരേഷ് ഗോപി ഛായഗ്രഹണവും, ലിജോ പോൾ എഡിറ്റിംഗും, അനീസ് നാടോടി കലാസംവിധാനവും നിർവഹിക്കുന്നു..വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹൻ കുമാർ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. 
 പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം,പ്രൊഡക്ഷൻകൺട്രോളർ-സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ-സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ്- മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ബിനുകുര്യൻ,നൃത്തസംവിധാനം-അനഘ, റീഷ്ദാൻ,ജിഷ്ണു,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവിഷ് നാഥ്, ഡിഐ-ലിജു പ്രഭാകർ, സ്റ്റിൽസ്-ഡോണി സിറിൽ,-ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.