അപ്പൻ്റെയും മകൻ്റെയും വേറിട്ട കഥയുമായി " അപ്പൻ " .

Rating : 3.5 / 5.
സലിം പി. ചാക്കോ.
cpK desK.


സണ്ണി വെയ്നെ  നായകനാക്കി മജു സംവിധാനം ചെയ്ത  ചിത്രമാണ് "  അപ്പൻ " .ഈ ചിത്രം സോണി ലിവിൽ റിലീസ് ചെയ്തു. 

അച്ഛൻ - മകൻ ബന്ധം പറയുന്ന നിരവധി ചിത്രങ്ങൾ മലയാള സിനിമ ചരിത്രത്തിൽ കാണാൻ കഴിയുമെങ്കിലും, സണ്ണി വെയ്ൻ നായകനാവുന്ന " അപ്പൻ " വ്യത്യസ്തമാകുന്നത്‌ ഉള്ളടക്കത്തിലാണ്‌. രണ്ടു തലമുറകളിലെ പിതൃപുത്ര ബന്ധത്തിന്റെആഴങ്ങളിലൂടെയാണ് ഈ സിനിമ കടന്നു പോകുന്നത് .സർവ്വവും വെട്ടിപ്പിടിക്കാനും, അധികാരം സ്ഥാപിക്കാനും തന്റെ  മോശം അവസ്ഥയിലും ശ്രമിക്കുന്ന ഒരച്ഛന്റെയും, താൻ ഒരിക്കലും തന്റെ പിതാവിനേപ്പോലെ ഒരു അപ്പൻ ആകരുത് എന്ന് ആഗ്രഹിക്കുന്ന മകന്റെയും കഥയാണിത്. 

സണ്ണി വെയ്നും ( ഞുഞ്ജു )  അലൻസിയർ ലേ ലോപ്പസും (ഇട്ടിയച്ചൻ ) എന്നിവരുടെ  ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഈ സിനിമയിലേത്.  അനന്യ ( റോസി ) ,പോളി വിത്സൻ ( കുട്ടിയമ്മ)  , 
ഗ്രേസ് ആൻ്റണി ( മോളിക്കുട്ടി) , വിജിലേഷ്കാരയാട് (ബോബൻ),  രാധിക രാധാകൃഷ്ണൻ ( ഷീല ), അനിൽ കെ.ശിവറാം
 ( വർഗ്ഗീസ്) ,ദ്രൂപദ് കൃഷ്ണ 
( ആബേൽ ), ഗീതി സംഗീത
 ( ലത ) ,ഉണ്ണിരാജ ( സുകു ), ഷംസുദീൻ മകരത്തൊടി ( ജോൺസൺ ) ,ആഷ്റഫ് ( കുര്യാക്കോ ) തുടങ്ങിയവർ
അവരവരുടേതായ വേഷങ്ങളുംമനോഹരമാക്കി.

റബർ ടാപ്പിംഗ് തൊഴിലാളിയായ ഞുഞ്ജു ഒരു മലയോര ഗ്രാമത്തിൽ ജീവിക്കുന്നു. അവൻ്റെ പിതാവ് ഇട്ടിച്ചൻ ഒരു സ്ത്രീപ്രേമിയാണ്. ഭാര്യയായ കുട്ടിയമ്മയുടെയും,ഞുഞ്ജുവിനെയും കുട്ടിച്ചൻ നിരന്തരം  പീഡിപ്പിക്കുന്നു.കുടുംബാംഗങ്ങൾ എല്ലാം കുട്ടിച്ചൻ്റെ മരണത്തിനായികാത്തിരിക്കുന്നു. കുട്ടിച്ചനിൽ നിന്ന് ദുരന്തഫലങ്ങൾ ഉണ്ടായവർ അദ്ദേഹത്തെ കൊല്ലാൻ പ്ലാനിടുന്നു.  ഒരു ക്രിസ്തുമസ് സായാഹ്നത്തിൽ ഇട്ടിച്ചനോട് പകരം ചെയ്യാൻ കുര്യാക്കോ എത്തുന്നു. 

ഇത്തവണത്തെസംസ്ഥാനപുരസ്കാരം നേടിയ 'വെള്ള'ത്തിന്റെ നിർമ്മാതാക്കളായ ജോസ്കുട്ടി മഠത്തിൽ,രഞ്ജിത്ത്മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽസണ്ണിവെയ്ൻപ്രൊഡക്ഷൻസുമായി ചേർന്നാണ്  ഈ  ചിത്രം നിർമ്മിച്ചിരിക്കുന്നത്.  

ഈ വർഷത്തെ മലയാളത്തിലെ മികച്ച സിനിമ കാഴ്ചകളിൽ ഒന്നാണ്  " അപ്പൻ " .
 

No comments:

Powered by Blogger.