" റിവഞ്ച് ക്രൈം ത്രില്ലറാണ് " അദ്യശ്യം " .



Rating : 3.5/ 5.
സലിം പി. ചാക്കോ.
cpK desK.

ജോജു ജോർജ്ജ് ,നരേൻ റാം , ഷറഫുദ്ദീൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ്  " അദൃശ്യം ". നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും ഏഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചെന്നൈ നഗരത്തിൽ നിന്ന് കാണാതാവുന്ന  ഒരു പെൺകുട്ടിയുടെ(കയൽആനന്ദി ) കേസിനെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ , സമാന്തര അന്വേഷണങ്ങളിൽ നിരവധി ആളുകൾ അവളെ അന്വേഷിക്കുന്നുണ്ട്. ഇക്കാലയളവിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ മകളെയും കാണാതാവുന്നു.കേസുമായിനേരിട്ട്ഇടപ്പെടാൻ കഴിയാത്ത ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻപുരുഷോത്തമ
ൻ്റെ ( പ്രതാപ് പോത്തൻ ) നിർദ്ദേശപ്രകാശം സീക്രട്ട് ഏജൻ്റ് നന്ദകുമാറും ( നരേൻ റാം ) സംഘവും അവളെ തിരയുന്നു. വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട കേസിൽ സസ്പെൻഷനിൽ കഴിയുന്ന എസ്.ഐ  രാജ്കുമാറും (  ഷറഫുദ്ദീൻ ), വനിത പോലീസ്  ഉദ്യോഗസ്ഥ ശാലിനിയും ( ആത്മിയ രാജൻ) അദ്ദേഹത്തോടൊപ്പം ചേരുന്നു. ഒരു രാഷ്ട്രീയക്കാരൻ്റെ  ഇടപെടലിനെ തുടർന്ന്  സി.ബി.ഐ ഉദ്യോഗസ്ഥൻ  സേതു ( ജോജു ജോർജ്ജ് ) സമാന്തര അന്വേഷണവും നടത്തുന്നു. 

രണ്ട് പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രേക്ഷകരെതെറ്റിദ്ധരിപ്പിക്കാൻ ഗൗരവതരമായ  ശ്രമങ്ങൾ നടത്തുന്നുണ്ട്. 

കായൽ ആനന്ദി,പവിത്രലക്ഷ്മി, ആത്മീയരാജൻ ,പ്രതാപ് പോത്തൻ ,ജോൺ വിജയ്, മുനിഷ്കാന്ത് ,സിനിൽ സൈനുദീൻ ,വിനോദിനി, അഞ്ജലി റാവു ,ബിന്ദു സഞ്ജീവ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ജുവിസ് പ്രൊഡക്ഷനും, യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ ആർ എന്നിവർ സംയുക്തമായാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

പാക്ക്യരാജ് രാമലിംഗം ഏഴുതി ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ് ചെയ്തിരിക്കുന്നു. രഞ്ജിൻരാജ്സംഗീതസംവിധാനവും ഡോൺ വിൻസെൻ്റ് പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. അഷീഷ് ജോസഫ് എഡിറ്റിംഗും ,ബി.കെ. ഹരിനാരായണൻഗാനരചനയും,ഫോണിക്സ് പ്രഭു ആക്ഷൻ
കോറിയോഗ്രാഫിയും,എ.
ഗോപിനാഥ്കലാസംവിധാനവും ഒരുക്കുന്നു. 

തില്ലർ സിനിമകളിൽ ഉള്ള 
ബഹളങ്ങൾ പൊതുവിൽ കുറവാണ്. പ്രണയവും പകയും അപരിചിതമായ നഗരത്തിൻ്റെ അരക്ഷിതാവസ്ഥകളും പ്രമേയത്തിൽ നിറഞ്ഞ് നിൽക്കുന്നു. സാധാരണ മനുഷ്യരുടെ ചെറിയ സ്വപ്നങ്ങളെ വിലയ്ക്ക് എടുക്കുന്നതും പണവും അധികാരവും ബന്ധങ്ങളെ ശിഥിലമാക്കുന്നതും,അതു
പോലെ  വാടക ഗർഭധാരണവും എല്ലാം പ്രമേയത്തിൽ
ഉൾപ്പെടുത്തിയിരിക്കുന്നു. 

എസ്. ഐ  രാജ്കുമറായി  ഷറഫുദീൻ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. 

കഥയും കഥാപാത്രങ്ങളും മികച്ചതാണ്. കണ്ടിരിക്കാവുന്ന സിനിമയാണിത്. ഈ സിനിമ പ്രേക്ഷകരെ
ബോറടിപ്പിക്കുന്നില്ല എന്ന് തന്നെ പറയാം.

No comments:

Powered by Blogger.