കോമഡി പശ്ചാത്തലത്തിൽ " 1744 WHITE ALTO " . നവാസ് വള്ളിക്കുന്നിന് മികച്ച വേഷം.

Rating : 3 / 5.
സലിം പി. ചാക്കോ.
cpK desK.

" 1744 WHITE ALTO " പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വൈറ്റ് ആൾട്ടോ കാറാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. ഈ ചിത്രം സംവിധാനം ചെയ്തത്  സെന്ന ഹെഗ്ഡെയാണ്. നിരവധി അവാർഡുകൾകരസ്ഥമാക്കിയ " തിങ്കളാഴ്ച നിശ്ചയം " സംവിധാനം ചെയ്തത് സെന്ന ഹെഗ്ഡെ ആയിരുന്നു.   

പോലീസുകാർക്ക്അസാധാരണമായ ചുവന്ന തൊപ്പിയും ബെൽറ്റും കാണാം. ആദ്യ ചിത്രത്തിലെ " മെയ്ഡ് ഇൻ കാഞ്ഞങ്ങാട് " എന്ന ബ്രാൻഡിംഗ് ഇതിലുമുണ്ട്. വെടിവെയ്പ്പിൽ ഒരാൾക്ക് പരുക്കേറ്റു. അതിൽ ഉൾപ്പെട്ടവർ വൈറ്റ് ആൾട്ടോ കാറിൽ രക്ഷപ്പെടുന്നതിൻ്റെ സൂചനപോലീസ്ശേഖരിക്കുന്നു. ഒരു ചെറുകിട എം.എച്ച്. വിജയൻ ( നവാസ് വളളിക്കുന്ന്) എന്ന മദ്യകടത്തുകാരനും ആൾട്ടോ  കാറിൽ കറങ്ങുന്നു.  ഐ.പി മഹേഷ്( ഷറഫുദീൻ ) സബ് ഇൻസ്പെകടറാണ്. 
വെള്ള നിറത്തിലുള്ള ഒരു ആൾട്ടോകാറിനെചുറ്റിപറ്റിയുള്ള കഥയാണിത്. ഈ കാർ രണ്ട് കള്ളൻമാരുടെ കൈയ്യിൽ ചെന്ന് പെടുന്നതും അതേ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

ഷറഫുദ്ധീൻ പോലീസ് വേഷത്തിലെത്തുന്ന ഈ ചിത്രം നർമ്മത്തിനുംആക്ഷേപഹാസ്യത്തിനും പ്രാധാന്യം നൽകുന്ന സിനിമയാണ്. ഷറഫുദ്ധീൻ ഇതുവരെ ചെയ്യാത്ത വളരെ വ്യത്യസ്ത കഥാപാത്രമാണ്. 
കഥയുടെ പരിസരവും സന്ദർഭങ്ങളും വ്യത്യസ്തത നിറഞ്ഞതാണ്.

കാഞ്ഞങ്ങാട്പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ വിൻസിഅലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, സ്മിനു സിജോ , ആനന്ദ് മന്മഥൻ വൈഭവ് ഗോഹിൽ, നിൽജ കെ. ബേബി, സിനോജ് വർഗ്ഗിസ്, അരുൺ കുര്യൻ, രഞ്ജി കാങ്കോൽ, സുചിത്രദേവി, സജിൻ ചെറുകയിൽ ,ജോജി മുണ്ടക്കയം,നിൽജ
തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഹരിലാൽ കെ. രാജീവ് ചിത്രസംയോജനവും ,മുജീബ് മജീദ് സംഗീതവും ,മെൽവി ജെ. വസ്ത്രാലങ്കാരവും ,രഞ്ജിത്ത് മണലിപറമ്പിൽ മേക്കപ്പും, അമ്പിളി പെരുമ്പാവൂർ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും ,നിക്സൺ ജോർജ്ജ് സൗണ്ട് ഡിസൈറുമാണ്. ഉല്ലാസ് ഹൈദൂർ പ്രൊഡക്ഷൻ ഡിസൈനും,വിനോദ്പട്ടണക്കാടൻകലാസംവിധാനവും,അവിനാഷ് ശുക്ല വി.എഫ്.എക്സും, ആദർശ് ജോസഫ് സിങ്ക് സൗണ്ടും നിർവ്വഹിക്കുന്നു. സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് ഡയറകടറും, രമേഷ് മാത്യൂസ് ചീഫ് അസോസിയേറ്റ്ഛായാഗ്രാഹകനുമാണ് .ശബരിയാണ് പി.ആർ.ഓ.

കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈസിനിമനിർമ്മിച്ചിരിക്കുന്നത്. 
എം.എച്ച് വിജയനെ അവതരിപ്പിച്ച നവാസ് വള്ളിക്കുന്ന് പ്രേക്ഷക ശ്രദ്ധ നേടി. നവാസിൻ്റെ സിനിമ കരിയറിലെ വ്യത്യസ്ത വേഷമാണിത്. 

 

No comments:

Powered by Blogger.