വി.കെ. പ്രകാശിൻ്റെ " LIVE " തുടങ്ങി.


" ഒരുത്തി "  എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 
ലൈവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പതിനെട്ട് വെള്ളിയാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.

അഞ്ചു മന ദേവീക്ഷേത്രത്തിൽ നടന്നലളിതമായചടത്തോടെയാണ്ആരംഭംകുറിച്ചത്.നിർമ്മാതാക്കളായ ദർപ്പൺ ബംഗേ ജാ ,നിധിൻ കുമാർ, വി.കെ.പ്രകാശ്, തിരക്കഥാകൃത്ത്,എസ്.സുരേഷ് ബാബു, അഭിനേതാക്കളായ സൗബിൻ ഷാഹിർ, മംമ്താ മോഹൻദാസ്, എന്നിവരും അണിയറ പ്രവർത്തകരും ചേർന്നുഭദ്രദീപംതെളിയിച്ചതോടെയാണ് തുടക്കമിട്ടത്.

മംമ്താ മോഹൻദാസ്, സൗ ബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയാ വാര്യർ എന്നിവർകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളും അണിനിരക്കുന്നുഎസ്.സുരേഷ്ബാബുവാണ്ഈചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.

ഒരുത്തിക്കുശേഷംവി.കെ.പ്രകാശും എസ്.സുരേഷ് ബാബുവും വീണ്ടും ഒത്തുചേരുന്നു എന്ന പ്രത്യേകതയുംഈചിത്രത്തിനുണ്ട്.അൽഫോൻസ് ജോസഫിൻ്റേതാണു സംഗീതം.
നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണവും സുനിൽ എസ്.പിള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം - ദുണ്ടു രാജിവ് രാധ'
മേക്കപ്പ് -രാജേഷ് നെന്മാറാ,
കോസ്റ്റ്യും - ഡിസൈൻ - ആദിത്യാനാണു.,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ആഷിക്ക്.കെ.ലൈൻ പ്രൊഡ്യൂസർ - ബാബു മുരുകൻ.ലൈൻ പ്രൊഡക്ഷൻ - ട്രെൻഡ്സ് ആൻ്റ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്.
പ്രൊഡക്ഷൻ കൺട്രോളർ-ജിത്ത് പിരപ്പൻകോട്.
ഫിലിംസ്24& ദർപ്പൺ ബംഗേജാ പ്രസൻ്റസിൻ്റെ ബാനറിൽ, ദർപ്പൺ ബംഗ്രേജാ, നിധിൻ കുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു.

വാഴൂർ ജോസ്.
ഫോട്ടോ - നിദാദ്.

No comments:

Powered by Blogger.