" ഏതം " ട്രെയിലർ പുറത്തിറങ്ങി.എം ടി-ഹരിഹരൻ ചിത്രമായ പഴശ്ശിരാജ,ഏഴാമത്തെ വരവ് എന്നി ചിത്രങ്ങളിലെ സഹ സംവിധായകനായ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "  ഏതം " എന്ന ചിത്രത്തിന്റെ ട്രെയിലർ,
പ്രശസ്തരായ ജയസൂര്യ,ബിജു മേനോൻ,ലാൽ ജോസ്,രമേശ് പിഷാരടി,അജയ് വാസുദേവ് തുടങ്ങിയവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


നടന്‍ ഉണ്ണി മുകുന്ദന്റെ സഹോദരൻ സിദ്ധാര്‍ത്ഥ് രാജന്‍, സംവിധായകരായ അനില്‍-ബാബു ടീമിലെ ബാബുവിന്റെ മകള്‍ ശ്രവണ ടി എൻ, പ്രകാശ്ബാരെ,ഹരിത്,എം ജി റോഷൻ,അകം അശോകൻ തുടങ്ങി ഒട്ടേറെ നാടക നടന്മാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.സ്‌ക്രീന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയപ്രകാശ്എം.
നിർവഹിക്കുന്നു.

പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ ശിഷ്യനായപ്രവീണ്‍ ചന്ദ്രന്‍മൂടാടിചെറുകഥാകൃത്തും ചിത്രകാരനുമാണ്.ഫിറോസ് വടകര, ജോബിഷ് കെ എം, ശ്രീധരന്‍നമ്പൂതിരി,സുനില്‍കുമാര്‍ വടകര, മനു മരതകം, രാജശ്രീ പീടികപ്പുറത്ത്, സച്ചിന്‍ ശങ്കര്‍, ടി പി സേതുമാധവ പണിക്കര്‍ എന്നിവരാണ് സഹ നിർമ്മാതാക്കൾ.

 " ഏതം എന്നാൽ പല നിറങ്ങൾ ചേർന്നുള്ള ഒരുനിറം.
വര്‍ണ്ണാഭമായ കാമ്പസ് പ്രണയകഥാ ചിത്രമാണ് ''ഏതം" . സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടി പറഞ്ഞു.
ശിവദാസ് പുറമേരിയുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകര സംഗീതംപകരുന്നു.പ്രൊഡക്ഷൻ കൺട്രോളർ-മൂജീബ് ഒറ്റപ്പാലം,കല-ധൻരാജ് താനൂർ, മേക്കപ്പ്-മണികണ്ഠൻ മരത്താക്കര, വസ്ത്രാലങ്കാരം-സുകേഷ് താനൂർ, സ്റ്റിൽസ്-ജയപ്രകാശ്അതളൂർ,പരസ്യകല-സുവീഷ് ഗ്രാഫിക്.

" ഏതം" നവംബർ പതിനൊന്നിന്പ്രദർശനത്തിനെത്തുന്നു.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.