ജിത്തു ജോസഫിൻ്റെ മികച്ച ത്രില്ലറാണ് " കൂമൻ " .

Rating : 3.5 / 5.
സലിം പി. ചാക്കോ . 
cpK desK.


ആസിഫ്അലിയെനായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത " കൂമൻ " തീയേറ്ററുകളിൽഎത്തി.പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നചിത്രമാണിത്
" കൂമൻ "  എന്ന ടൈറ്റിലിൽ  പോലും ചില ദുരൂഹതകൾ
ഒളിപ്പിച്ചിരിക്കുന്നു.സസ്പെൻസും,നാടകീയമുഹൂർത്തങ്ങളു
മെല്ലാം ജിത്തുജോസഫ് ഈ ചിത്രത്തിലും ഒരുക്കിയിട്ടുണ്ട്. 

കേരള,തമിഴ്‌നാട് അതിർത്തി മേഖലയായ നെടുമ്പാറ എന്ന  മലയോര ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
നെടുമ്പാറ പൊലീസ് സ്റ്റേഷനിലെകർക്കശ്ശക്കാരനായഒരുപൊലീസ്ഉദ്യോഗസ്ഥനാണ് ഗിരിശങ്കർ.സാധാരണമെന്നു
വിധിയെഴുതിയപലതുംഅത്രസാധാരണയായിരുന്നില്ല എന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗമാക്കുന്നു. പൊലീസ് കോൺസ്റ്റബിൾ ഗിരിശങ്കറായി ആസിഫ് അലി വേഷമിടുന്നു. 

അനന്യാ ഫിലിംസ് ആൻ്റ് മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

അനൂപ് മേനോൻ ,ബാബുരാജ്, രൺജി പണിക്കർ,മേഘനാഥൻ, ഹന്ന റെജി കോശി, ബൈജു സന്തോഷ്, ,പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്പരം  നന്ദു ലാൽ, പൗളി വത്സൻ, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക് ,ജയൻ ചേർത്തല, ദീപക് പറമ്പോൾ, റിയാസ് നർമ്മ കലാ ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രചന.കെ.ആർ.കൃഷ്ണകുമാർ.
സംഗീതം.വിഷ്ണുശ്യാം.ഗാനങ്ങൾവിനായക്ശശികുമാർ,
ഛായാഗ്രഹണംസതീഷ്ക്കുറുപ്പ്എഡിറ്റിംഗ്,വി.എസ്.വിനായക്,കലാസംവിധാനം -രാജീവ് കോവിലകം.കോസ്റ്റ്യും  ഡിസൈൻ -ലിൻഡ ജിത്തു, മേക്കപ്പ് - രതീഷ് വിജയൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അർഫാസ്അയൂബ്.അസ്സോസ്സിയേറ്റ് ഡയറക്‌ടേർ സോണി ജി.സോളമൻ,എസ്.എ.ഭാസ്ക്കരൻപ്രൊജക്ട് -ഡിസൈനർ 
ഡിക്സൺ പൊടുത്താസ്,
പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ എന്നിവരാണ് അണിയറ ശിൽപ്പികൾ. 

ഒരു വ്യക്തി അയാളോട് തന്നെ  യുദ്ധം ചെയ്യുന്ന കാഴ്ചകളാണ് സിനിമ പറയുന്നത്. ഇപ്പോൾ നമുക്ക് ചുറ്റും നടക്കുന്ന ചില സംഭവങ്ങൾ ഈ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഗിരിശങ്കർഎന്നപോലീസുകാരൻ്റെ മാനസിക സംഘർഷങ്ങളെ കയ്യൊതുക്കത്തോടെ അവതരിപ്പിക്കാൻ ആസിഫ് അലിയ്ക്ക്കഴിഞ്ഞു.അതു
പോലെ കള്ളൻ മണിയനായി ജാഫർ ഇടുക്കിയുടെ അഭിനയവും പ്രേക്ഷക ശ്രദ്ധ നേടി. ആദ്യാവസാനം പ്രേക്ഷരെ മുൾമുനയിൽ നിർത്തുന്ന ജിത്തു ജോസഫിൻ്റെ പതിവ് ശൈലി കൂമനിലും കാണാം.  


 
 
 

No comments:

Powered by Blogger.