മാത്യു ദേവസിയായി മമ്മൂട്ടി. " കാതൽ " ചിത്രീകരണം പുരോഗമിക്കുന്നു.

മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന " കാതൽ "  സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. 
മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം  
ജിയോ ബേബി സംവിധാനം ചെയ്യുന്നു. മമ്മൂട്ടി കമ്പനിയുടെ കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് തിയേറ്ററുകളിൽഎത്തിക്കുന്നത്

മാത്യു ദേവസി എന്ന കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.ലോക്കേഷനിൽ നിന്നുള്ള ഫ്ളക്സ് ബോർഡിലുടെയാണ് ഈ വിവരം പുറത്ത് വന്നിട്ടുള്ളത്. 
തീക്കോയിഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഇടത് സ്വതന്തസ്ഥാനാർത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് ഫ്ളക്സ് ബോർഡിൽ ഏഴുതിയിട്ടുള്ളത്. നമ്മുടെ ചിഹ്നം " ടോർച്ച് " എന്നും രേഖപ്പെടുത്തിയിരിക്കുന്നു. 

കാതലിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു.

തിരക്കഥ : ആദർഷ് സുകുമാരൻ, പോൾസൺ സ്‌കറിയ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ  പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.